കോണ്‍ഗ്രസ് തകര്‍ന്നുകൊണ്ടിരിക്കുന്ന കൂടാരം: മുഖ്യമന്ത്രി

pinarayi vijayan
 


തി​രു​വ​ന​ന്ത​പു​രം: കോ​ണ്‍​ഗ്ര​സ് ത​ക​ര്‍​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന കൂ​ടാ​ര​മാ​ണെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. തകര്‍ച്ചയുടെ ഭാഗമായി നില്‍ക്കേണ്ടതില്ലെന്ന് അതില്‍ നില്‍ക്കുന്ന പലരും ചിന്തിച്ചെന്ന് വരും. അതിന്റെ ഭാഗമായാണ് പലരും കോണ്‍ഗ്രസ് വിട്ടുവരുന്നതെന്നും അദ്ദേഹം പറഞ്ഞു. 

കോ​ണ്‍​ഗ്ര​സ് വി​ടു​ന്ന​വ​ര്‍ ബി​ജെ​പി​യി​ലേ​ക്ക് പോ​കാ​തെ പാ​ര്‍​ട്ടി​യി​ലേ​ക്ക് വ​രു​ന്ന​ത് ആ​രോ​ഗ്യ​ക​ര​മാ​യ പ്ര​വ​ണ​ത​യാ​ണ്. ഇ​ത് ഇ​നി​യും ശ​ക്തി​പ്പെ​ടു​മെ​ന്നാ​ണ് ക​രു​തേ​ണ്ട​ത്. 
കഴിഞ്ഞദിവസം വിചാരിച്ചത് ഇന്നലെത്തോടെ പ്രധാനികൾ തീർന്നു എന്നാണ്. എന്നാൽ ഇന്നും ഒരു പ്രധാനി വന്നു. ഇനി നാളെ ആരൊക്കെ വരുമെന്ന് കണ്ടറിയാം.

കോ​ണ്‍​ഗ്ര​സ് ത​ക​ര്‍​ന്നു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. അ​തു​കൊ​ണ്ട് അ​തി​നൊ​പ്പം നി​ല്‍​ക്കേ​ണ്ടെ​ന്ന് തീ​രു​മാ​നി​ച്ച​വ​ര്‍ പു​റ​ത്തേ​യ്ക്കു​വ​രും. കോ​ണ്‍​ഗ്ര​സു​കാ​ര്‍ ബി​ജെ​പി​യെ ഒ​ഴി​വാ​ക്കി സി​പി​എ​മ്മി​ല്‍ ചേ​രു​ന്ന​ത് ഗു​ണ​പ​ര​മാ​യ മാ​റ്റ​മാ​ണ്. ഇ​ത് ഇ​നി​യും ശ​ക്തി​പ്പെ​ടു​മെ​ന്നാ​ണ് ക​രു​തേ​ണ്ട​ത്. നാ​ളെ എ​ന്ത് സം​ഭ​വി​ക്കു​മെ​ന്ന് പ​റ​യാ​നാ​കി​ല്ലെ​ന്നും പി​ണ​റാ​യി കൂ​ട്ടി​ച്ചേ​ര്‍​ത്തു.

നേരത്തെ പലരും കോണ്‍ഗ്രസ് വിടാന്‍ തയ്യാറായിരുന്നു. അങ്ങനെ വിടാന്‍ തയ്യാറായവര്‍ ബിജെപിയിലേക്ക് പോകാനായിരുന്നു തീരുമാനിച്ചിരുന്നത്. ബിജെപിയിലേക്ക് പോയേക്കും എന്ന് കണ്ടപ്പോള്‍ അവരെ നിലനിര്‍ത്തുന്നതിന് വേണ്ടി കോണ്‍ഗ്രസ് നേതൃത്വം ഇടപെട്ടത് ആളുകള്‍ക്കറിയാവുന്ന കാര്യമാണ്. തീരുമാനിച്ചാല്‍ ബിജെപിയിലേക്ക് പോകുമെന്ന് പരസ്യമായി പറഞ്ഞ പല നേതാക്കളും ഇപ്പോള്‍ കോണ്‍ഗ്രസിലുണ്ട്.  

ബിജെപി രാജ്യത്ത് സ്വീകരിക്കുന്ന നയം രാജ്യത്തിന്റെ തകര്‍ച്ചയ്ക്ക് തന്നെ വഴിവെക്കുന്നതാണ്. അവരെ ആ രീതിയില്‍ നേരിടാനല്ല കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്ന് പാര്‍ട്ടിക്കകത്തുള്ള പലര്‍ക്കും അറിയാം. ബിജെപിയുടെ നീക്കങ്ങള്‍ക്കെതിരേ കൃത്യമായ നിലപാട് സ്വീകരിക്കുന്നത് ഇടതുപക്ഷമാണെന്ന് കോണ്‍ഗ്രസിലുള്ള പലര്‍ക്കുമറിയാം. അപ്പോള്‍ കോണ്‍ഗ്രസ് വിട്ട് ഇടതുപക്ഷത്തേക്ക് വരാന്‍ പലരും തയ്യാറാവുന്നത് സ്വാഭാവികമാണ്. അതിനെ ആരോഗ്യകരമായ പ്രവണതയെന്നാണ് സിപിഎം വിലയിരുത്തുന്നതെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.