മന്ത്രിസഭാ പുനസംഘടന; മന്ത്രിസ്ഥാനം ആവശ്യപ്പെട്ട് കത്ത് നല്‍കി എല്‍ജെഡി

google news
rjd

തിരുവനന്തപുരം: മന്ത്രിസഭാ പുനസംഘടന അടക്കം അജണ്ടയാകുന്ന നിർണ്ണായക ഇടതുമുന്നണി യോഗം നാളെ.. മന്ത്രിസ്ഥാനം ആവശ്യപ്പെട്ട് എല്‍ജെഡി ഇടതുമുന്നണിക്ക് കത്ത് നല്‍കിയത്. ഇടതുമുന്നണി കണ്‍വീനര്‍ക്കാണ് കത്ത് നല്‍കിയത്. മുന്നണിയിലെ 11 സ്ഥിരാംഗങ്ങളില്‍ പത്ത് കക്ഷികള്‍ക്കും മന്ത്രിസ്ഥാനമുണ്ട്, എല്‍ജെഡിക്ക് മാത്രമാണ് മന്ത്രിസ്ഥാനം നല്‍കാത്തതെന്ന് ചൂണ്ടിക്കാണിച്ചാണ് കത്ത് നല്‍കിയിരിക്കുന്നത്. 

enlite ias final advt

എല്‍ജെഡിക്ക് മന്ത്രിസ്ഥാനത്തിന് അര്‍ഹതയുണ്ടെന്ന് ചൂണ്ടിക്കാണിച്ചാണ് എല്‍ജെഡി സംസ്ഥാന അധ്യക്ഷന്‍ എംവി ശ്രേയാംസ്‌കുമാര്‍ ഇടതുമുന്നണി കണ്‍വീനര്‍ക്ക് കത്ത് നല്‍കിയിരിക്കുന്നത്. നാളത്തെ ഇടതുമുന്നണി യോഗത്തിന് മുന്നോടിയായാണ് കത്ത് നല്‍കിയത്. നാളെ നടക്കുന്ന മുന്നണി യോഗത്തില്‍ ശ്രേയാംസ് കുമാര്‍ പങ്കെടുക്കും.

കാർ വങ്ങുന്നതിനുൾപ്പെടെ ലോണെടുത്ത് നല്കിയത് ലക്ഷങ്ങൾ; തിരിച്ചടക്കാൻ തയ്യാറാകാതെ കാമുകൻ; മനോവിഷമത്തിൽ യുവതി ജീവനൊടുക്കി; യുവാവ് അറസ്റ്റിൽ

ഇതിനിടെ മന്ത്രിസഭാ പുനസംഘടനയിൽ എൻസിപിയിൽ ഒരു തീരുമാനവും ഉണ്ടായിട്ടില്ലെന്ന് വ്യക്തമാക്കി മന്ത്രി എ കെ ശശീന്ദ്രൻ രംഗത്ത് വന്നു. കരാറുള്ള പാർട്ടികളുടെ പേരിൽ എൻസിപി ഇല്ല. അവകാശവാദം ആർക്കും ഉന്നയിക്കാം, ശശീന്ദ്രൻ പറഞ്ഞു. പ്രഫുൽ പട്ടേൽ നിർണായക ഘട്ടത്തിൽ കാലുവാരി പരാജയപ്പെടുത്താൻ ശ്രമിച്ചുവെന്നും അദ്ദേഹത്തിൻറെ വാക്കുകൾക്ക് എൻസിപി പ്രവർത്തകരിൽ ഒരു വിലയുമില്ലെന്നും ശശീന്ദ്രൻ പറഞ്ഞു. തോമസ് കെ തോമസിൻ്റെ അവകാശവാദത്തെക്കുറിച്ച് അറിയില്ല. മന്ത്രിസ്ഥാനം ആരിൽ നിന്നും പിടിച്ചു പറിച്ചിട്ടില്ല. പാർട്ടി എന്താണോ പറയുന്നത് അതാണ് തൻ്റെ തീരുമാനമെന്നും ശശീന്ദ്രൻ വ്യക്തമാക്കി.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം

അന്വേഷണം വാർത്തകൾ അറിയാൻ  Threads- ൽ Join ചെയ്യാം