വീണ്ടും കേബിളില്‍ കുരുങ്ങി അപകടം; തൃശൂരില്‍ അമ്മക്കും മകനും പരിക്കേറ്റു
Sat, 25 Feb 2023

തൃശൂര്‍: വീണ്ടും കേബിളില്‍ കുരുങ്ങി അപകടം. തൃശൂര്‍ തളിക്കുളത്ത് ദേശീയപാതയില്‍ വിലങ്ങനെ കിടന്ന കേബിളില്‍ കുരുങ്ങി ബൈക്ക് യാത്രക്കാരായ ശോഭന, മകന്‍ ശരത് എന്നിവര്‍ക്ക് പരിക്കേറ്റു.
തളിക്കുളം ഗവണ്‍മെന്റ് ഹൈസ്‌കൂളിന് മുന്നിലാണ് അപകടമുണ്ടായത്. തൊട്ടുപിന്നാലെയെത്തിയ കണ്ടെയ്‌നര്‍ ലോറി കേബിളില്‍ കുരുങ്ങിയ ബൈക്ക് യാത്രികരെ വലിച്ചിഴച്ചു. അപകടത്തില്‍ പരിക്കേറ്റവര്‍ ഏങ്ങണ്ടിയൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. കലുങ്കിനായി കുഴിയെടുത്തതിന് സമീപത്തെ ടെലിഫോണ്‍ പോസ്റ്റിലെ കേബിള്‍ ആണ് അപകട കാരണം.