ആറ് മാസം കൊണ്ട് കോണ്‍ഗ്രസില്‍ അടിമുടി പൊളിച്ചെഴുത്ത്; ഓരോ ജില്ലയിലും കേഡര്‍മാര്‍: കെ സുധാകരന്‍

k sudhakaran
 

കണ്ണൂര്‍: ആറ് മാസം കൊണ്ട് കോണ്‍ഗ്രസില്‍ അടിമുടി പൊളിച്ചെഴുത്തുണ്ടാകുെമന്നും പാര്‍ട്ടിയുടെ പ്രതിച്ഛായ ഇനിയും തല്ലിത്തകര്‍ക്കാന്‍ വയ്യെന്നും കെ.പി.സി.സി അധ്യക്ഷന്‍ കെ സുധാകരന്‍. ഓരോ ജില്ലയിലും 2500 വീതം കേഡര്‍മാരെ തെരഞ്ഞെടുക്കും. ഇവര്‍ക്ക് പരിശീലനം നല്‍കി ബൂത്തുകളുടെ ചുമതല നല്‍കും -കണ്ണൂര്‍ ഡി.സി.സി പ്രസിഡന്‍റായി മാര്‍ട്ടിന്‍ ജോര്‍ജ് ചുമതലയേല്‍ക്കുന്ന ചടങ്ങില്‍ സംസാരിക്കവേ സുധാകരന്‍ പറഞ്ഞു.

'25,00 കേഡര്‍മാരെ തിരഞ്ഞെടുക്കും. മൂന്ന് വര്‍ഷക്കാലത്തേക്ക് 25,00 ആളുകള്‍ പാര്‍ട്ടിക്ക് വേണ്ടി സമര്‍പ്പിതരാകും. 1000 പേര്‍ യൂത്ത് കോണ്‍ഗ്രസില്‍ നിന്നും 15,00 പേര്‍ ഐഎന്‍ടിയുസിയില്‍ നിന്നും. എങ്ങനെയാണ് യൂണിറ്റുണ്ടാക്കുക എന്ന് പരിശീലനം കൊടുത്ത് അവരെ ഞങ്ങളിറക്കും. അവര്‍ക്ക് ബൂത്തുകള്‍ അലോട്ട് ചെയ്ത് കൊടുക്കും. അതിന്റെ മുകളില്‍ അവരെ നിയന്ത്രിക്കാന്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതൃത്വത്തിന്റെ ഒരു സംഘമുണ്ടാകും', കെ. സുധാകരന്‍ പറഞ്ഞു.

കോണ്‍ഗ്രസില്‍ സംഘടന തെരഞ്ഞെടുപ്പ് ആവശ്യമാണ്. തെരഞ്ഞെടുപ്പ് വരുമ്ബോള്‍ പുതിയ മുഖങ്ങള്‍ കടന്നുവരും. മാറ്റങ്ങളില്‍ എതിര്‍വികാരം തോന്നുന്ന ആരെങ്കിലുമുണ്ടെങ്കില്‍ ക്ഷമിക്കണമെന്നും സുധാകരന്‍ പറഞ്ഞു.

ഓരോ ജില്ലയിലും കണ്‍ട്രോള്‍ കമ്മീഷന്‍ എന്ന പേരില്‍ അച്ചടക്ക സമിതി രൂപീകരിക്കുമെന്നും കെ. സുധാകരന്‍ കൂട്ടിച്ചേര്‍ത്തു. ഓരോ ജില്ലയിലും അഞ്ചംഗ സമിതിയാണ് പ്രവര്‍ത്തനങ്ങള്‍ പരിശോധിക്കുക. ഇന്ന് കാണുന്ന കോണ്‍ഗ്രസായിരിക്കില്ല ആറ് മാസത്തിന് ശേഷം കാണുക എന്ന് അദ്ദേഹം പ്രവര്‍ത്തകര്‍ക്ക് ഉറപ്പ് നല്‍കി.

  
കെ​എ​സ്‌​യു അം​ഗ​ത്വ​വി​ത​ര​ണ​വും തെ​ര​ഞ്ഞെ​ടു​പ്പും പ​രി​ഹാ​സ്യ​മാ​ണ്. കെ​എ​സ്‌​യു, യൂ​ത്ത് കോ​ണ്‍​ഗ്ര​സ് തെ​ര​ഞ്ഞെ​ടു​പ്പു​ക​ള്‍ ഏ​റ്റെ​ടു​ക്കാ​ന്‍ കെ​പി​സി​സി ത​യാ​റാ​ണെ​ന്നും സു​ധാ​ക​ര​ന്‍ പ​റ​ഞ്ഞു. പി​ണ​റാ​യി വി​ജ​യ​ന്‍ ര​ണ്ടാ​മ​തും അ​ധി​കാ​ര​ത്തി​ല്‍ വ​ന്ന​ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​രു​ടെ മ​നോ​നി​ല ത​ക​രാ​റി​ലാ​ക്കി, മ​ന​ക്ക​രു​ത്ത് ചോ​ര്‍​ത്തി.

പാ​ര്‍​ട്ടി​യു​ടെ അ​ടി​ത്ത​ട്ടി​ലെ ദൗ​ര്‍​ബ​ല്യം സ​ർ​വേ ന​ട​ത്തി​യ​പ്പോ​ള്‍ വ്യ​ക്ത​മാ​യ​താ​ണ്. ഗ്രൂ​പ്പി​ന്‍റെ ഭാ​ഗ​മ​ല്ലാ​ത്ത​തു കൊ​ണ്ട് മി​ക​ച്ച നേ​താ​ക്ക​ള്‍​ക്ക് പോ​യ​കാ​ല​ത്ത് സ്ഥാ​ന​ങ്ങ​ള്‍ കി​ട്ടി​യി​ല്ല. പാ​ര്‍​ട്ടി​ക്കു​ള്ളി​ലെ സം​ഘ​ട​നാ തെ​ര​ഞ്ഞെ​ടു​പ്പ് ര​ണ്ടാം ഘ​ട്ട​ത്തി​ല്‍ ന​ട​ത്താ​നാ​ണ് ആ​ലോ​ച​ന​യെ​ന്നും സു​ധാ​ക​ര​ൻ പ​റ​ഞ്ഞു.