മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​ക​ളി​ലെ സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​ത്തി​ൽ കാ​ലോ​ചി​ത​മാ​യ പ​രി​ഷ്കാ​രം ന​ട​പ്പാ​ക്കും; മന്ത്രി വീ​ണാ ജോ​ർ​ജ്

veena george
കോ​ട്ട​യം: മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​ക​ളി​ലെ സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​ത്തി​ൽ കാ​ലോ​ചി​ത​മാ​യ പ​രി​ഷ്കാ​രം ന​ട​പ്പാ​ക്കു​മെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി വീ​ണാ ജോ​ർ​ജ്. കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ സ​ന്ദ​ർ​ശ​നം ന​ട​ത്തി​യ ശേ​ഷം മാ​ധ്യ​മ​ങ്ങ​ളു​മാ​യി സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​വ​ർ.

ആ​ശു​പ​ത്രി​ക​ളി​ലെ സു​ര​ക്ഷാ ക്ര​മീ​ക​ര​ണം സം​ബ​ന്ധി​ച്ച് അ​ഡീ​ഷ​ണ​ൽ ചീ​ഫ് സെ​ക്ര​ട്ട​റി പ​രി​ശോ​ധി​ച്ച് റി​പ്പോ​ർ​ട്ട് ന​ൽ​കാ​ൻ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. മെ​ഡി​ക്ക​ൽ കോ​ള​ജു​ക​ളി​ൽ സു​ര​ക്ഷാ ഓ​ഡി​റ്റ് ന​ട​ത്താ​ൻ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. നി​ല​വി​ലെ സാ​ഹ​ച​ര്യം വി​ല​യി​രു​ത്തു​ന്ന​തി​നാ​ണ് ഓ​ഡി​റ്റ് ന​ട​ത്തു​ന്ന​ത്.ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​ർ കൃ​ത്യ​മാ​യും ഐ​ഡി കാ​ർ​ഡ് ധ​രി​ക്ക​ണ​മെ​ന്ന് നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്. എ​ല്ലാ മേ​ജ​ർ ആ​ശു​പ​ത്രി​ക​ളി​ലും സി​സി​ടി​വി കാ​മ​റ​ക​ൾ സ്ഥാ​പി​ക്ക​ണ​മെ​ന്ന് നി​ർ​ദേ​ശം ന​ൽ​കി​യ​താ​യും മ​ന്ത്രി അ​റി​യി​ച്ചു.