തൃശൂരില്‍ കാറും ബൈക്കും കൂട്ടിയിടിച്ചു; രണ്ടുപേര്‍ മരിച്ചു

accident thrissur

തൃശൂര്‍: തൃശൂരില്‍ കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ടുപേര്‍ മരിച്ചു. വയനാട് സ്വദേശി അരുണ്‍ രാജ്, കോഴിക്കോട് സ്വദേശി കൃഷ്ണന്‍ എന്നിവരാണ് മരിച്ചത്. ഇരുവരും ഇസാഫിലെ ജീവനക്കാരാണ്.

മണ്ണുത്തി ദേശീയ പാത സര്‍വീസ് റോഡില്‍ വെട്ടിക്കലില്‍ ഹോളിഫാമിലി കോണ്‍വെന്റിന് സമീപം അര്‍ധരാത്രിയോടെയാണ് അപകടമുണ്ടായത്. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ഇരുവരെയും ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.