കുന്നംകുളം തൃശൂർ റോഡിൽ ഓടുന്ന കാറിന് തീ പിടിച്ചു

fire, crime
 

തൃശൂർ: കുന്നംകുളം തൃശൂർ റോഡിൽ കാറിന് തീ പിടിച്ചു. ഇന്നു വൈകിട്ട് അഞ്ചുമണിയോടെയായിരുന്നു സംഭവം. വാട്ടർ അതോറിറ്റിക്ക് സമീപം കുന്നംകുളം ഭാഗത്തുനിന്ന് തൃശൂർ ഭാഗത്തേക്ക് പോകുകയായിരുന്ന കാറിനാണ് തീപിടിച്ചത്.
  
വാഹനം ഓടിക്കൊണ്ടിരിക്കെ മുൻവശത്ത് നിന്ന് പുക ഉയരുന്നത് കണ്ട് വാഹനത്തിലുണ്ടായിരുന്നവർ വാഹനം നിർത്തി. കാറിന് തീ കത്തിപ്പടരുന്നതിനിടെ അതിവേഗമെത്തിയ കുന്നംകുളം ആഗ്നി രക്ഷാസേന തീയണച്ചു.  മുൻഭാഗത്തു നിന്നുണ്ടായ തീപിടുത്തത്തിൽ ഭൂരിഭാഗവും കത്തിയമർന്നു.

അഗ്നി രക്ഷാ ഉദ്യോഗസ്ഥരായ അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർമാരായ ജയകുമാർ, അനിൽകുമാർ, ദിലീപ് കുമാർ, ബെന്നി മാത്യു, അഗ്നിരക്ഷാസേന ഉദ്യോഗസ്ഥരായ ശരത്ത്, അമൽ, ശരത് സ്റ്റാലിൻ, ഗോഡ്സൺ, സനിൽ  എന്നിവരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടത്തിയത്.