സ്വത്ത് തട്ടിയെടുക്കാന്‍ ശ്രമിച്ചെന്ന് പരാതി; എന്‍ കെ പ്രേമചന്ദ്രന്‍ എം.പിക്കെതിരേ കേസ്

 പ്രേമചന്ദ്രന്‍
 

കൊ​ല്ലം: എ​ൻ.​കെ. പ്രേ​മ​ച​ന്ദ്ര​ൻ എം​പി​ക്കെ​തി​രെ കേ​സ്. മു​ൻ മ​ന്ത്രി ആ​ർ. എ​സ്. ഉ​ണ്ണി​യു​ടെ സ്വ​ത്ത് ത​ട്ടി​യെ​ടു​ക്കാ​ൻ ശ്ര​മി​ച്ചെ​ന്ന പ​രാ​തി​യി​ലാ​ണ് കേ​സ്. പ്രേ​മ​ച​ന്ദ്ര​ൻ ഉ​ൾ​പ്പെ​ടെ നാ​ല് പേ​ർ​ക്കെ​തി​രെ​യാ​ണ് കൊ​ല്ലം ശ​ക്തി​കു​ള​ങ്ങ​ര പോ​ലീ​സ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്.

ഉ​ണ്ണി​യു​ടെ ചെ​റു​മ​ക​ളാ​ണ് പ​രാ​തി​ക്കാ​രി. പ്രേമചന്ദ്രൻ പ്രസിഡന്റായ സംഘടനയുടെ പേരിൽ സ്വത്ത് തട്ടിയെടുക്കാൻ ശ്രമിച്ചു എന്നായിരുന്നു ആരോപണം. പ്രേമചന്ദ്രൻ കേസിലെ രണ്ടാം പ്രതിയാണ്. ആർ എസ് പി നേതാവ് കെ പി ഉണ്ണി കൃഷ്ണനാണ് കേസിലെ ഒന്നാം പ്രതി. മ​റ്റൊ​രാ​ളു​ടെ സ്വ​ത്തി​ൽ അ​തി​ക്ര​മി​ച്ചു ക​ട​ന്ന​തി​നും വ​ധ​ഭീ​ഷ​ണി​മു​ഴ​ക്കി​യ​തി​നും സം​ഘം ചേ​ർ​ന്ന​തി​നു​മാ​ണ് പോ​ലീ​സ് എ​ഫ്ഐ​ആ​ർ ര​ജി​സ്റ്റ​ര്‍ ചെ​യ്ത​ത്.
 
ശക്തികുളങ്ങര ക്ഷേത്രത്തിന് സമീപമുള്ള ആര്‍.എസ്. ഉണ്ണിയുടെ കുടുംബവീടും സമീപമുള്ള 11 സെന്റ് സ്ഥലവും തട്ടിയെടുക്കാന്‍ ശ്രമിച്ചെന്നായിരുന്നു ചെറുമക്കളുടെ ആരോപണം. കൃത്യമായ രേഖകള്‍ കാണിച്ചിട്ട് പോലും കെ.പി. ഉണ്ണികൃഷ്ണന്‍ സംഘടനയുടെ ആസ്ഥാനം അവിടെനിന്നും മാറ്റാന്‍ തയ്യാറായില്ലെന്നും വീട്ടിലേക്ക് കയറ്റിയില്ലെന്നും ചെറുമക്കളുടെ പരാതിയില്‍ പറഞ്ഞിരുന്നു. 

അതേസമയം കുട്ടികളുടെ പേരിലുള്ള വസ്തു തന്നെയാണിതെന്നും ഒരുകാരണവശാലും അവര്‍ക്കെതിരേ നില്‍ക്കില്ലെന്നും വിഷയത്തില്‍ നേരത്തെ എന്‍.കെ. പ്രേമചന്ദ്രന്‍ പ്രതികരിച്ചിരുന്നു.