തിരുവനന്തപുരം ലോ കോളജ് സംഘർഷം; അമ്പതിലധികം എസ്എഫ്ഐ പ്രവർത്തകർക്കെതിരെ കേസ്
Fri, 17 Mar 2023

തിരുവനന്തപുരം: തിരുവനന്തപുരം ലോ കോളജ് സംഘർഷത്തിൽ എസ്എഫ്ഐ പ്രവർത്തകർക്കെതിരെ കേസെടുത്തു. കണ്ടാലറിയാവുന്ന അൻപതിലധികം എസ്എഫ്ഐ പ്രവർത്തകരാണ് കേസിലെ പ്രതികൾ. അസിസ്റ്റന്റ് പ്രഫസർ വി.കെ.സഞ്ജുവിന്റെ പരാതിയിലാണ് കേസ്.
ദേഹോപദ്രവം, തടഞ്ഞുവയ്ക്കൽ തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. വ്യാഴാഴ്ച രാത്രി അധ്യാപകരെ പത്തു മണിക്കൂറോളം തടഞ്ഞുവച്ചിരുന്നു.
നേരത്തെ, കെഎസ്‌യുവിന്റെ കൊടിമരം നശിപ്പിച്ച സംഭവത്തിൽ 24 എസ്എഫ്ഐ പ്രവർത്തകരെ കോളജിൽ നിന്ന് സസ്പെൻഡ് ചെയ്തിരുന്നു. ഇതിൽ പ്രതിഷേധിച്ചാണ് 21 അധ്യാപകരെ മുറിയിൽ പൂട്ടിയിടുകയും വൈദ്യുതിബന്ധം വിചേഛദിക്കുകയും ചെയ്തത്.