പൂന്തുറയില്‍ യുവതിയെ മര്‍ദ്ദിച്ച കേസ്; പ്രതി അറസ്റ്റില്‍

fd

തിരുവനന്തപുരം: പൂന്തുറയിൽ വാക്ക് തർക്കത്തിനിടെ യുവതിയെ മർദ്ദിച്ച പ്രതി അറസ്റ്റിൽ. മണക്കാട് സ്വദേശി സുധീറാണ് അറസ്റ്റിലായത്. ഒളിവിലുള്ള രണ്ടാം പ്രതി നൗഷാദിന് വേണ്ടി പൊലീസ് തെരച്ചില്‍ നടത്തുകയാണ്. യുവതിയെ അയല്‍വാസികളായ പ്രതികള്‍ ക്രൂരമായി മര്‍ദ്ദിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.

എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിനിയായ ആമിനയെ ഇന്നലെയാണ് പ്രതികള്‍ വീടുവളപ്പില്‍ കയറി ആക്രമിച്ചത്. ആമിനയും രോഗിയായ അമ്മയും പൂന്തുറ സ്റ്റേഷൻ പരിധിയിലെ മണക്കാട് എംഎഎ റോഡിലാണ് താമസിക്കുന്നത്. ഇവരുടെ വീടിന്‍റെ മുകളിലെ നിലയിൽ നഗരത്തിലെ ഒരു സ്ഥാപനത്തിലെ ജീവനക്കാർ വാടക്ക് താമസിക്കുകയാണ്. വാടക്കാരും അയൽവാസികളായ സുധീറും നൗഷാദുമായാണ് ആദ്യം വാക്കുതർക്കം തുടങ്ങുന്നത്. തുടര്‍ന്ന് അയൽക്കാർ പെട്ടെന്ന് ആമിനിയെ തള്ളിയിടുകയും തുടര്‍ന്ന് മതിലിനോട് ചേർത്ത് നിർത്തി മർദ്ദിക്കുകയുമായിരുന്നു.