ഫ്ലാറ്റിൽ യുവതിയെ പീഡിപ്പിച്ച കേസ്; പ്രതി മാർട്ടിൻ ജോസഫ് നൽകിയ മുൻ‌കൂർ ജാമ്യഹർജി ഹൈക്കോടതി തള്ളി

joseph

കൊച്ചി: കൊച്ചിയിലെ ഫ്ലാറ്റിൽ യുവതി ക്രൂരപീഡനത്തിന് ഇരയായ സംഭവത്തിൽ പ്രതി മാർട്ടിൻ ജോസഫ് നൽകിയ മുൻ‌കൂർ ജാമ്യഹർജി ഹൈക്കോടതി തള്ളി. കേസ് കോടതിയുടെ പരിഗണനയിലിരിക്കെ അറസ്റ്റ് ചെയ്തത് ദൗർഭാഗ്യകരമെന്ന് പ്രതിഭാഗം വാദിച്ചപ്പോൾ നടപടി തെറ്റില്ലെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. ഇന്നലെയാണ് മാർട്ടിൻ ജോസഫിനെ പോലീസ് പിടികൂടിയത്.യുവതിയെ മർദ്ദിച്ചത് പ്രതി സമ്മതിച്ചിട്ടുണ്ട്.

യുവതിയെ ആക്രമിച്ചത് മറ്റ് ബന്ധങ്ങളുണ്ടെന്ന് സംശയത്തിലാണെന്ന് പ്രതി പോലീസിനോട് പറഞ്ഞു. നേരത്തെ വിവാഹം കഴിച്ച കാര്യം യുവതി മറച്ചു വച്ചുവെന്ന് പ്രതി മൊഴി നൽകി. ടാർസൺ എന്ന വിളിപ്പേരുള്ള ഒരാളുടെ സഹായത്തോടെയാണ് മാർട്ടിൻ തൃശ്ശൂരിൽ ഒളിവിൽ കഴിഞ്ഞത്.