വായ്പാ പരിധി വീണ്ടും വെട്ടിക്കുറച്ച് കേന്ദ്രം; സംസ്ഥാനം വീണ്ടും ഗുരുതര സാമ്പത്തിക പ്രതിസന്ധിയിലേക്ക്

google news
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
 

ന്യൂഡല്‍ഹി: സംസ്ഥാനത്തിന് എടുക്കാവുന്ന വായ്പാ പരിധി കേന്ദ്രം വീണ്ടും വെട്ടിക്കുറച്ചു. 8,000 കോടിരൂപയാണ് വെട്ടിക്കുറച്ചത്. സംസ്ഥാനത്തിന് ഈ വർഷം 15,390 കോടി രൂപ മാത്രമേ വായ്പയെടുക്കാനാവൂ. കഴിഞ്ഞ വർഷം 23,000 കോടി രൂപ അനുവദിച്ചിരുന്നു. വായ്പ വെട്ടിക്കുറച്ചത് സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകാൻ കാരണമാകുമെന്നാണ് വിലയിരുത്തൽ.
 
മൂ​ന്ന് മാ​സ​ത്തെ ക്ഷേ​മ പെ​ൻ​ഷ​ൻ ഇ​തി​നോ​ട​കം മു​ട​ങ്ങി​കി​ട​ക്കു​ക​യാ​ണ്. സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രു​ടെ ആ​നു​കൂ​ല്യ​ങ്ങ​ൾ ന​ൽ​ക്കാ​നും സ​ർ​ക്കാ​ർ പ്ര​തി​സ​ന്ധി നേ​രി​ടും.

ഇതിനോടകം 2000 കോടി രൂപയുടെ വായ്പ സംസ്ഥാനം എടുത്ത് കഴിഞ്ഞിട്ടുണ്ട്. വായ്പ വെട്ടിക്കുറച്ചതിന്റെ കാരണം കേന്ദ്രം വ്യക്തമാക്കിയിട്ടില്ല. കിഫ്ബിയുടെ പേരിൽ എടുത്ത വായ്പകളുടെ പേരിലാണ് തുക വെട്ടിക്കുറച്ചതെന്നാണ് ലഭിക്കുന്ന വിവരം. കിഫ്ബി പദ്ധതി നടത്തിപ്പിനുവേണ്ടി എടുത്ത വായ്പകളും വിവിധ പൊതുമേഖലാ സ്ഥാപനങ്ങള്‍ എടുത്ത വായ്പകളും വായ്പാ പരിധിയില്‍ ഉള്‍പ്പെടുത്തുമെന്ന് കേന്ദ്രം മുന്‍പ് തന്നെ വ്യക്തമാക്കിയിരുന്നു.
  
വായ്പാ പരിധി വെട്ടിക്കുറച്ച നടപടിയ്‌ക്കെതിരെ കേരളം കേന്ദ്രത്തെ സമീപിച്ചേക്കുമെന്നും സൂചനയുണ്ട്. സംസ്ഥാനങ്ങളുടെ വായ്പാ പരിധി ഉയര്‍ത്തണമെന്ന് കാട്ടി കേരളം കേന്ദ്രത്തിന് നിരവധി തവണ കത്തയച്ചിട്ടുണ്ട്. 2000 കോടി വായ്പ എടുത്തുകഴിഞ്ഞ പശ്ചാത്തലത്തില്‍ ഇനി 13,390 കോടി രൂപയുടെ വായ്പ മാത്രമേ സംസ്ഥാനത്തിന് ഈ സാമ്പത്തിക വര്‍ഷം എടുക്കാന്‍ കഴിയൂ. ഇത് സംസ്ഥാനത്തിന് മേല്‍ കടുത്ത പ്രതിസന്ധി ഏല്‍പ്പിക്കുമെന്നാണ് വിലയിരുത്തല്‍.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

Tags