കോഴിക്കോട്: മലയാളി വിദ്യാര്‍ഥികള്‍ക്ക് നിപ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി മധ്യപ്രദേശ് സര്‍വകലാശാല. ഇന്ദിര ഗാന്ധി നാഷണല്‍ ട്രൈബല്‍ സര്‍വകലാശാലയാണ് നിപ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയത്.
സര്‍ട്ടിഫിക്കറ്റ് കൈവശമില്ലാത്തവര്‍ക്ക് പ്രവേശനം അനുവദിക്കില്ലെന്നാണ് സര്‍വകലാശാല പുറത്തിറക്കിയ നോട്ടീസില്‍ അറിയിച്ചിട്ടുള്ളത്. ഇന്നലെ വൈകിട്ടാണ് വിവാദ സര്‍ക്കുലര്‍ സര്‍വകലാശാല അധികൃതര്‍ പുറത്തിറക്കിയത്. സര്‍വകലാശാല പ്രവേശനത്തിനുള്ള ഓപ്പണ്‍ ഹൗസ് ഇന്നു കൂടി മാത്രമാണ് നടക്കുന്നത്. ഇതില്‍ പങ്കെടുക്കാനായി ട്രെയിനില്‍ യാത്ര ചെയ്ത് എത്തിയ മലയാളി വിദ്യാര്‍ഥികളാണ് പ്രതിസന്ധിയില്‍ അകപ്പെട്ടത്. നിപ മാനദണ്ഡങ്ങള്‍ അനുസരിച്ചേ പരിശോധന നടത്താൻ സാധിക്കൂ. അതിനാല്‍, നിപ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് തരപ്പെടുത്തി ഓപ്പണ്‍ ഹൗസില്‍ പങ്കെടുക്കാൻ വിദ്യാര്‍ഥികള്‍ക്ക് സാധിക്കില്ല.
സര്‍ക്കുലര്‍ വാര്‍ത്തയായതിന് പിന്നാലെ എം.പിമാരായ ടി.എൻ പ്രതാപവനും വി. ശിവദാസനും വിഷയത്തില്‍ ഇടപെട്ടു. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന് അയച്ച കത്തില്‍ വിഷയത്തില്‍ ഇടപെടണമെന്ന് എം.പിമാര്‍ ആവശ്യപ്പെട്ടു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം