×

കേന്ദ്രം സാമ്പത്തികമായി ശ്വാസം മുട്ടിക്കുന്നു, ഗവ‍ര്‍ണറെ ഉപയോഗിച്ച്‌ ഭരണസ്തംഭനത്തിനും ശ്രമം: ജോസ് കെ മാണി

google news
Zb

കോട്ടയം: കേരളത്തിന് എന്ത് ഗ്യാരൻറിയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി നല്‍കിയതെന്ന് കേരള കോണ്‍ഗ്രസ് എം ചെയര്‍മാൻ ജോസ് കെ മാണി.കേരളത്തെ സാമ്പത്തികമായി ശ്വാസം മുട്ടിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍ ചെയ്യുന്നത്. കേന്ദ്ര സര്‍ക്കാര്‍ നിലപാടിനെ ആശ്രയിച്ചാണ് റബര്‍ വില നിര്‍ണയിക്കുന്നത്. കേരളത്തിന് സഹായകരമാകുമെന്നതിനാല്‍ നയത്തില്‍ മാറ്റം വരുത്താൻ കേന്ദ്രം തയ്യാറാകുന്നില്ലെന്നും ജോസ് കെ മാണി കുറ്റപ്പെടുത്തി.

   

സംസ്ഥാനത്ത് ഗവര്‍ണറെ ഉപയോഗിച്ച്‌ ഭരണഘടനാ സ്തംഭനത്തിന് ശ്രമിക്കുകയാണ് കേന്ദ്ര സര്‍ക്കാരെന്നും അദ്ദേഹം വിമര്‍ശിച്ചു. സജി ചെറിയാന്റെ പരാമര്‍ശവുമായി ബന്ധപ്പെട്ട വിഷയത്തില്‍ കേരളാ കോണ്‍ഗ്രസ് എം ഇടപെട്ട് കൃത്യമായ പ്രതികരണം നടത്തി. പ്രയോഗം തിരുത്താൻ നടപടി വേണമെന്ന് മുന്നണിയെ അറിയിച്ചു. ലോക്സഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് കൂടുതല്‍ സീറ്റില്‍ മത്സരിക്കാനുള്ള അര്‍ഹത കേരളാ കോണ്‍ഗ്രസ് എമ്മിനുണ്ട്. മൂന്ന് സീറ്റുകള്‍ക്ക് വരെ യോഗ്യതയുണ്ടെന്നും ജോസ് കെ മാണി പറഞ്ഞു.

   

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു