കനത്ത മഴക്ക്​ സാധ്യത; കോ​ട്ട​യം ജി​ല്ല​യി​ല്‍ ഇന്ന്​ യെല്ലോ അ​ല​ര്‍​ട്ട്, മൂന്നു ദിവസം ഓറഞ്ച് അലര്‍ട്ട്

rain
 


കോ​ട്ട​യം: കനത്ത മ​ഴ​ക്ക്​ സാ​ധ്യ​ത​യു​ള്ള​തി​നാ​ല്‍ തി​ങ്ക​ളാ​ഴ്​​ച മു​ത​ല്‍ 13 വ​രെ ജി​ല്ല​യി​ല്‍ കേ​ന്ദ്ര​കാ​ലാ​വ​സ്ഥാ വ​കു​പ്പ് ഓ​റ​ഞ്ച് അ​ല​ര്‍​ട്ട് പ്ര​ഖ്യാ​പി​ച്ച​താ​യി ജി​ല്ല ക​ല​ക്ട​ര്‍ ഡോ. ​പി.​കെ. ജ​യ​ശ്രീ അ​റി​യി​ച്ചു. ഞാ​യ​റാ​ഴ്ച യെല്ലോ അ​ല​ര്‍​ട്ടും പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.

24 മ​ണി​ക്കൂ​റി​ല്‍ 115.6 മു​ത​ല്‍ മു​ത​ല്‍ 204.4 മി​ല്ലീ​മീ​റ്റ​ര്‍ വ​രെ മ​ഴ ല​ഭി​ക്കു​ന്ന​തി​നെ​യാ​ണ് അ​തി​ശ​ക്ത മ​ഴ​യാ​യി ക​ണ​ക്കാ​ക്കു​ന്ന​ത്.

ക​ഴി​ഞ്ഞ ദി​വ​സം വ​ലി​യ അ​ള​വി​ല്‍ മ​ഴ ല​ഭി​ച്ച പ്ര​ദേ​ശ​ങ്ങ​ളി​ല്‍ മ​ഴ തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ള്‍, ന​ദീ​തീ​ര​ങ്ങ​ള്‍, ഉ​രു​ള്‍​പൊ​ട്ട​ല്‍-​മ​ണ്ണി​ടി​ച്ചി​ല്‍ സാ​ധ്യ​ത​യു​ള്ള മ​ല​യോ​ര പ്ര​ദേ​ശ​ങ്ങ​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ലു​ള്ള​വ​ര്‍ അ​തീ​വ ജാ​ഗ്ര​ത പാ​ലി​ക്ക​ണം. അ​ധി​കൃ​ത​രു​ടെ നി​ര്‍​ദേ​ശ​ങ്ങ​ള്‍ അ​നു​സ​രി​ച്ച്‌ മാ​റി​ത്താ​മ​സി​ക്കേ​ണ്ട സ്ഥ​ല​ങ്ങ​ളി​ല്‍ അ​തി​നോ​ട് സ​ഹ​ക​രി​ക്ക​ണമെന്നു കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പ് അ​റി​യി​ച്ചു.

അ​ട​ച്ചു​റ​പ്പി​ല്ലാ​ത്ത വീ​ടു​ക​ളി​ല്‍ താ​മ​സി​ക്കു​ന്ന​വ​രും മേ​ല്‍​ക്കൂ​ര ശ​ക്ത​മ​ല്ലാ​ത്ത വീ​ടു​ക​ളി​ല്‍ താ​മ​സി​ക്കു​ന്ന​വ​രും വ​രും ദി​വ​സ​ങ്ങ​ളി​ലെ മു​ന്ന​റി​യി​പ്പു​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ സു​ര​ക്ഷ​യെ ക​രു​തി മാ​റി താ​മ​സി​ക്ക​ണം. സ്വ​കാ​ര്യ-​പൊ​തു ഇ​ട​ങ്ങ​ളി​ല്‍ അ​പ​ക​ടാ​വ​സ്ഥ​യി​ല്‍ നി​ല്‍​ക്കു​ന്ന മ​ര​ങ്ങ​ള്‍/​പോ​സ്​​റ്റു​ക​ള്‍/​ബോ​ര്‍​ഡു​ക​ള്‍ തു​ട​ങ്ങി​യ​വ സു​ര​ക്ഷി​ത​മാ​ക്കേ​ണ്ട​തും മ​ര​ങ്ങ​ള്‍ കോ​തി ഒ​തു​ക്കു​ക​യും ചെ​യ്യേ​ണ്ട​താ​ണ്.

അ​പ​ക​ടാ​വ​സ്ഥ അ​ധി​കൃ​ത​രു​ടെ ശ്ര​ദ്ധ​യി​ല്‍​പ്പെ​ടു​ത്ത​ണം. ദു​ര​ന്ത സാ​ധ്യ​ത മേ​ഖ​ല​യി​ലു​ള്ള​വ​ര്‍ എ​മ​ര്‍​ജ​ന്‍​സി കി​റ്റ് ത​യാ​റാ​ക്കി ​െവ​ക്ക​ണം. ന​ദി​ക​ള്‍ മു​റി​ച്ചു ക​ട​ക്കാ​നോ ന​ദി​ക​ളി​ലോ മ​റ്റു ജ​ലാ​ശ​യ​ങ്ങ​ളി​ലോ കു​ളി​ക്കാ​നോ മീ​ന്‍​പി​ടി​ക്കാ​നോ മ​റ്റ് ആ​വ​ശ്യ​ങ്ങ​ള്‍​ക്കോ ഇ​റ​ങ്ങാ​ന്‍ പാ​ടി​ല്ല. ജ​ലാ​ശ​യ​ങ്ങ​ള്‍​ക്ക് മു​ക​ളി​ലെ മേ​ല്‍​പാ​ല​ങ്ങ​ളി​ല്‍ ക​യ​റി കാ​ഴ്ച കാ​ണു​ക​യോ സെ​ല്‍​ഫി​യെ​ടു​ക്കു​ക​യോ കൂ​ട്ടം കൂ​ടി നി​ല്‍​ക്കു​ക​യോ ചെ​യ്യ​രു​ത്.

മ​ല​യോ​ര മേ​ഖ​ല​യി​ലേ​ക്കു​ള്ള രാ​ത്രി സ​ഞ്ചാ​രം പൂ​ര്‍​ണ​മാ​യി ഒ​ഴി​വാ​ക്കു​ക. കാ​റ്റി​ല്‍ മ​ര​ങ്ങ​ള്‍ ക​ട​പു​ഴ​കി വീ​ണും പോ​സ്​​റ്റു​ക​ള്‍ ത​ക​ര്‍​ന്നു വീ​ണും ഉ​ണ്ടാ​കാ​നി​ട​യു​ള്ള അ​പ​ക​ട​ങ്ങ​ളെ​ക്കു​റി​ച്ചും ജാ​ഗ്ര​ത വേ​ണം. 13 വ​രെ സം​സ്ഥാ​ന​ത്ത് ഒ​റ്റ​പ്പെ​ട്ട​യി​ട​ങ്ങ​ളി​ല്‍ ഇ​ടി​മി​ന്ന​ലോ​ടു കൂ​ടി​യ മ​ഴ​ക്ക്​ സാ​ധ്യ​ത​യു​ണ്ടെ​ന്നും ജാ​ഗ്ര​ത​വേ​ണ​മെ​ന്നും കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പ് അ​റി​യി​ച്ചു.