ശക്തമായ കാറ്റിന് സാധ്യത; രണ്ട് ദിവസം മത്സ്യബന്ധനത്തിന് വിലക്ക്

boat

തിരുവനന്തപുരം: ശക്തമായ കാറ്റിന് സാധ്യത ഉള്ളതിനാൽ വരുന്ന രണ്ട്  ദിവസങ്ങളിൽ മൽസ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് നിർദേശം. ഈ മാസം എട്ട്,ഒൻപത് തീയതികളിലാണ് ജാഗ്രത നിർദേശം.

എട്ടാം തീയതി മുതൽ ഒൻപതാം തീയതി വരെ കേരള തീരത്തും ലക്ഷദ്വീപ് പ്രദേശങ്ങളിലും മണിക്കൂറിൽ 40 മുതൽ 50  കിലോമീറ്റർ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിന് സാധ്യത ഉണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് പറഞ്ഞു. ഈ ദിവസങ്ങളിൽ മൽസ്യത്തൊഴിലാളികൾ മത്സ്യബന്ധനത്തിന് പോകരുത്.