ച​ന്ദ്രി​ക ക​ള്ള​പ്പ​ണ​ക്കേ​സ്: എം.​കെ. മു​നീ​റി​നെ ഇ​ഡി ചോ​ദ്യം ചെ​യ്തു

req
 

കോ​ഴി​ക്കോ​ട്:ചന്ദ്രിക കള്ളപ്പണ ഇടപാട് കേസിൽ എം കെ മുനീറിന്റെ മൊഴിയെടുത്ത് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ചന്ദ്രിക ദിനപത്രത്തിന്റെ ഡയറക്ടർ എന്ന നിലയിലാണ് എം കെ മുനീറിന്റെ മൊഴിയെടുത്ത്. ഇന്നലെ കൊച്ചിയിലെ ഓഫീസിലായിരുന്നു മൊഴിയെടുത്തത്.

നോ​ട്ട് നി​രോ​ധ​ന കാ​ല​യ​ള​വി​ൽ ച​ന്ദ്രി​ക ദി​ന​പ്പ​ത്ര​ത്തി​ന്‍റെ മ​റ​വി​ൽ 10 കോ​ടി രൂ​പ ക​ള​ള​പ്പ​ണം വെ​ളു​പ്പി​ച്ചെ​ന്നാ​ണ് കേ​സ്. കു​ഞ്ഞാ​ലി​ക്കു​ട്ടി​യും മ​ക​നും ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്ക​ലി​ന് ച​ന്ദ്രി​ക ദി​ന​പ്പ​ത്ര​ത്തെ​യും ലീ​ഗി​നെ​യും മ​റ​യാ​ക്കി​രു​ന്നു​വെ​ന്ന് ജ​ലീ​ൽ ആ​രോ​പി​ച്ചി​രു​ന്നു.

ഈ കേസുമായി ബന്ധപ്പെട്ട് വിജിലൻസാണ് ആദ്യം കേസ് രജിസ്റ്റർ ചെയ്‌തത്‌ പിന്നീട് ഹൈക്കോടതി ഇടപെടലിനെ തുടർന്നാണ് ഇ ഡി കേസ് ഏറ്റെടുക്കുകയും പിന്നീട് അന്വേഷണവുമായി മുന്നോട്ട് പോവുകയും ചെയ്‌തത്‌.