ചന്ദ്രിക കള്ളപ്പണ കേസ് ; കുഞ്ഞാലിക്കുട്ടിക്കെതിരെ തെളിവ് നൽകാൻ കെ.ടി.ജലീൽ ഇന്ന് ഇഡിക്ക് മുന്നിൽ ഹാജരാവും

sd

കൊച്ചി:പികെ കുഞ്ഞാലിക്കുട്ടിയുൾപ്പെട്ട കളളപ്പണക്കേസിൽ തെളിവ് നൽകാൻ മുൻ മന്ത്രി കെ.ടി.ജലീൽ എൻഫോഴ്സ്മെന്‍റ് ഓഫീസിൽ ഇന്ന് വീണ്ടും ഹാജരാകും. ചന്ദ്രികയുടെ മറവിലൂടെ നടത്തിയ കളളപ്പണ ഇടപാടിലടക്കം ലീഗീനും കുഞ്ഞാലിക്കുട്ടിക്കും എതിരായി കൈവശമുളള തെളിവുകൾ ഹാജരാക്കാൻ  ഇഡി ജലീലിനോട് ആവശ്യപ്പെട്ടിരുന്നു. 

 കഴിഞ്ഞയാഴ്ച കൊച്ചിയിലെ ഓഫീസിൽ ഹാജരായി ജലീൽ നൽകിയ മൊഴിയുടെ തുടർച്ചയായിട്ടാണ് വീണ്ടും വിളിപ്പിച്ചിരിക്കുന്നത്. ഇന്ന് വൈകിട്ട് 4 നാണ്  എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് മുന്നിൽ ഹാജരാകുക . ഏഴ് കാര്യങ്ങൾ ഇ ഡി ആവശ്യപ്പെട്ടു ഈ ഏഴ് കാര്യങ്ങളിലെ രേഖകൾ സംഘടിപ്പിച്ച് നൽകാൻ കഴിയുന്നത് നൽകണമെന്നും ആവശ്യപ്പെട്ടതായി കെ ടി ജലീൽ പറഞ്ഞു. ഹാജരാകാൻ അവർ തന്നെ തീയതി കുറിച്ച് നൽകിയതാണ്.