സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ മാറ്റം

rain in kerala
 തിരുവനന്തപുരം: സംസ്ഥാനത്ത് മഴയുടെ തീവ്രത കുറയുന്ന സാഹചര്യത്തിൽ കാലാവസ്ഥാ കേന്ദ്രം നേരത്തെ നൽകിയ മഴ മുന്നറിയിപ്പിൽ മാറ്റം വരുത്തി. ഇന്നും നാളെയും സംസ്ഥാനത്ത് മിക്ക ജില്ലകളിലും മഴ ലഭിക്കുമെങ്കിലും അതിതീവ്ര മഴയ്ക്ക് സാധ്യതയില്ല എന്നാണ് കാലാവസ്ഥ കേന്ദ്രം വിലയിരുത്തൽ. നാളെ പാലക്കാട്, മലപ്പുറം ജില്ലകളിൽ മാത്രമാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.എന്നാൽ കേരള തീരത്ത് കാറ്റിന്റെ വേഗത 60 കിലോമീറ്റർ വരെ ആകാൻ സാധ്യത ഉള്ളതിനാൽ തന്നെ മത്സ്യതൊഴിലാളികൾ കടലിൽ പോകരുതെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.