ട്രെയിനുകളുടെ സമയത്തില്‍ മാറ്റം; സമയക്രമം അറിയാം

train images

കൊച്ചി: പാതയില്‍ അറ്റകുറ്റപ്പണി നടക്കുന്ന പശ്ചാത്തലത്തില്‍ ചില ട്രെയിനുകളുടെ സമയത്തില്‍ മാറ്റം. സാധാരണ നിലയില്‍ രാവിലെ 6.35ന് പുറപ്പെടുന്ന കൊച്ചുവേളി- രപ്തിസാഗര്‍ എക്‌സ്പ്രസ് (12512) ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്കായിരിക്കും കൊച്ചുവേളിയില്‍ നിന്ന് പുറപ്പെടുക.

അതുപോലെ എറണാകുളം സൗത്തില്‍ നിന്ന് രാത്രി 8.10ന് പുറപ്പെടുന്ന എറണാകുളം- കൊല്ലം മെമു അണ്‍ റിസര്‍വ്ഡ് എക്‌സ്പ്രസ് (06441) ഇന്നും നാളെയും മറ്റന്നാളും കായംകുളത്ത് യാത്ര അവസാനിപ്പിക്കും. കൂടാതെ കൊല്ലത്ത് നിന്നുള്ള എറണാകുളം മെമു അണ്‍ റിസര്‍വ്ഡ് എക്‌സ്പ്രസ് (06442) ഇന്നും നാളെയും കായംകുളത്ത് യാത്ര അവസാനിപ്പിക്കും.