ബഡ്ജറ്റ് പ്രഖ്യാപനങ്ങളിൽ വിശ്വാസമില്ലെന്ന് ചെല്ലാനം നിവാസികൾ

chellanam

കൊച്ചി: ബഡ്ജറ്റ് പ്രഖ്യാപനങ്ങളിൽ വിശ്വാസമില്ലെന്ന് ചെല്ലാനം  നിവാസികൾ. പ്രഖ്യാപനങ്ങൾ നടപ്പിലാക്കും വരെ സമരം തുടരും. തീരദേശവാസികൾക്ക് പുനരധിവാസമല്ല തീരസംരക്ഷണമാണ് വേണ്ടതെന്നും അവർ.പറഞ്ഞു  തീരദേശവാസികളുടെ ദുരിത ജീവിതവും തീരസംരക്ഷണവും വലിയ പ്രാധാന്യത്തോടെയാണ് ബഡ്ജറ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

തീരസംരക്ഷണത്തിനായി 11000 കോടിയും  കടൽഭിത്തി നിർമാണത്തിന് കിഫ്‌ബി ഫണ്ടും ബഡ്ജറ്റിൽ വകയിരുത്തി. അടിയന്തര പ്രാധാന്യമുള്ള ആശ്വാസനടപടികൾ യുദ്ധകാലാടിസ്ഥാനത്തിൽ നടപ്പാക്കുമെന്നും ബഡ്ജറ്റിൽ പറഞ്ഞു. പരിസ്ഥിതിക്ക് ദോഷം ചെയ്യാത്ത ആധുനിക സാങ്കേതിക വിദ്യകൾ കൊണ്ടായിരിക്കും തീരസംരക്ഷണം നടപ്പാക്കുകയെന്നും  ബഡ്ജറ്റിൽ പറഞ്ഞു.