മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ നാളെ പ്ര​ധാ​ന​മ​ന്ത്രിയു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തും

ip0

ന്യൂ​ഡ​ൽ​ഹി:മുഖ്യമന്ത്രി പിണറായി വിജയൻ നാളെ ഡൽഹിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും. രണ്ടാം തവണയും മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടതിന് ശേഷമുള്ള പിണറായി വിജയന്റ ആദ്യ ഡൽഹി സന്ദർശനമാണിത്.

കേരളത്തിന്റെ വികസനപ്രവർത്തങ്ങൾക്ക് മുഖ്യമന്ത്രി, പ്രധാനമന്ത്രിയിൽ നിന്നും പിന്തുണ തേടും. സഹകരണ മന്ത്രാലയ രൂപീകരണത്തിൽ സംസ്ഥാനത്തിനുള്ള ആശങ്ക പ്രധാനമന്ത്രിയെ മുഖ്യമന്ത്രി അറിയിക്കും. വൈകുന്നേരം നാലിനാണ് പ്രധാനമന്ത്രിയുമായുള്ള മുഖ്യമന്ത്രിയുടെ കൂടിക്കാഴ്ച.ചൊ​വ്വാ​ഴ്ച ഉ​ച്ച​യ്ക്ക് 12.30ന് ​കേ​ന്ദ്ര​മ​ന്ത്രി ഹ​ർ​ദീ​പ് സിം​ഗ് പു​രി​യു​മാ​യും മു​ഖ്യ​മ​ന്ത്രി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തു​ന്നു​ണ്ട്.