മുഖ്യമന്ത്രി പിണറായി വിജയൻ നാളെ ഡൽഹിയിൽ; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും

pinarayi vijayan

തി​രു​വ​ന​ന്ത​പു​രം:മുഖ്യമന്ത്രി പിണറായി വിജയൻ ഔദ്യോഗിക സന്ദർശനത്തിനായി നാളെ ഡൽഹിക്ക് പോകും. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായുള്ള കൂടിക്കാഴ്‌ചയാണ് പ്രധാന അജണ്ട. സംസ്ഥാനത്തിന്റെ വികസന കാര്യങ്ങൾ ഉന്നയിക്കാനാണ് പ്രധാനമന്ത്രിയെ സന്ദർശിക്കുന്നത്.

കേരളത്തിൽ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന അതിവേഗ റെയിൽ പദ്ധതിയടക്കമുള്ള വിഷയങ്ങളിൽ കേന്ദ്രസർക്കാരിന്റെ പിന്തുണ പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയിൽ തേടും. സഹകരണ മന്ത്രാലയം രൂപീകരിച്ചതിൽ ഉൾപ്പെടെ കേന്ദ്രത്തിനെതിരെ വിമർശനം ഉന്നയിച്ചതിനു പിന്നാലെയാണ് മുഖ്യമന്ത്രിയുടെ ഡൽഹി സന്ദർശനം.

കേ​ന്ദ്ര മ​ന്ത്രി​സ​ഭാ പു​നഃ​സം​ഘ​ട​ന​യ്ക്കു ശേ​ഷ​മാ​ണു പി​ണ​റാ​യി ഡ​ൽ​ഹി​യി​ലെ​ത്തു​ന്ന​ത്. ര​ണ്ടാം പി​ണ​റാ​യി സ​ർ​ക്കാ​ർ അ​ധി​കാ​ര​ത്തി​ൽ എ​ത്തി​യ ശേ​ഷം പി​ണ​റാ​യി വി​ജ​യ​ൻ ആ​ദ്യ​മാ​യാ​ണു പ്ര​ധാ​ന​മ​ന്ത്രി അ​ട​ക്ക​മു​ള്ള​വ​രു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തു​ന്ന​തെ​ന്ന പ്ര​ത്യേ​ക​ത​യു​മു​ണ്ട്.