'സ്കൂളിൽ സർ, മാഡം വിളി വേണ്ട; അധ്യാപകരെ ടീച്ചറെന്നു വിളിക്കണം'; ഉത്തരവിട്ട് ബാലാവകാശ കമ്മീഷൻ

google news
child rights commission directs students should call teachers
 

തി​രു​വ​ന​ന്ത​പു​രം: ജെ​ൻ​ഡ​ർ വ്യ​ത്യാ​സ​ങ്ങ​ളി​ല്ലാ​തെ അ​ധ്യാ​പ​ക​രെ 'ടീ​ച്ച​ർ' എ​ന്നു അ​ഭി​സം​ബോ​ധ​ന ചെ​യ്യ​ണ​മെ​ന്ന് ഉ​ത്ത​ര​വ് ന​ൽ​കി ബാ​ലാ​വ​കാ​ശ ക​മ്മീ​ഷ​ൻ. ഈ ​നി​ർ​ദേ​ശം സം​സ്ഥാ​ന​ത്തെ മു​ഴു​വ​ൻ വി​ദ്യാ​ല​യ​ങ്ങ​ൾ​ക്കും ന​ൽ​കാ​ൻ പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് ഡ​യ​റ​ക്ട​ർ​ക്ക് ക​മ്മീ​ഷ​ൻ നി​ർ​ദേ​ശം ന​ൽ​കി. സാർ,മാഡം വിളികൾ വേണ്ടെന്നും ബാലാവകാശ കമ്മീഷന്റെ ഉത്തരവിൽ പറയുന്നു.

"അ​ധ്യാ​പ​ക​രെ ആ​ദ​ര​സൂ​ച​ക​മാ​യി അ​ഭി​സം​ബോ​ധ​ന ചെ​യ്യു​വാ​ൻ ക​ഴി​യു​ന്ന അ​നു​യോ​ജ്യ​മാ​യ പ​ദം ടീ​ച്ച​റാ​ണ്. ന​വ​സ​മൂ​ഹ നി​ർ​മി​തി​ക്ക് നേ​തൃ​ത്വം ന​ൽ​കു​ന്ന​വ​രും ന​ന്മ​യു​ള്ള ലോ​ക​ത്തെ സൃ​ഷ്ടി​ക്കു​ന്ന​വ​രു​മാ​ണ് ടീ​ച്ച​ർ​മാ​ർ. അ​തി​നാ​ൽ സ​ർ, മാ​ഡം തു​ട​ങ്ങി​യ ഒ​രു പ​ദ​വും ടീ​ച്ച​ർ പ​ദ​ത്തി​നോ അ​തി​ന്‍റെ സ​ങ്ക​ൽ​പ്പ​ത്തി​നോ തു​ല്യ​മാ​കു​ന്നി​ല്ല. ടീ​ച്ച​ർ എ​ന്ന പ​ദം ഉ​പ​യോ​ഗി​ക്കു​ന്ന​തി​ലൂ​ടെ തു​ല്യ​ത നി​ല​നി​ർ​ത്താ​നും, കു​ട്ടി​ക​ളോ​ടു​ള്ള അ​ടു​പ്പം കൂ​ട്ടാ​നും സ്‌​നേ​ഹാ​ർ​ദ്ര​മാ​യ ഒ​രു സു​ര​ക്ഷി​ത​ത്വം കു​ട്ടി​ക​ൾ​ക്ക് അ​നു​ഭ​വി​ക്കാ​നും ക​ഴി​യും."- ക​മ്മീ​ഷ​ൻ വ്യ​ക്ത​മാ​ക്കി.

പാലക്കാട് നിന്നുള്ള വിദ്യാർഥിയുടെ പരാതിയിലാണ് ബാലാവകാശ കമ്മീഷന്‍റെ നിര്‍ദേശം. ബാലാവകാശങ്ങൾ സംരക്ഷിക്കുന്നതിനുവേണ്ടിയുള്ള കമ്മിഷനുകൾ ആക്ടിലെ 15-ാം വകുപ്പ് പ്രകാരമാണ് കമ്മിഷൻ ശുപാർശകൾ പുറപ്പെടുവിച്ചത്. ശുപാർശയിന്മേൽ സ്വീകരിച്ച നടപടി റിപ്പോർട്ട് രണ്ടു മാസത്തിനകം ലഭ്യമാക്കണമെന്നും കമ്മിഷൻ നിർദേശിച്ചു.

Tags