ചെന്നിത്തല: വയനാട് പൂക്കോട് വെറ്ററിനറി കോളേജിൽ എസ്.എഫ്.ഐ നടത്തിയത് കൊലപാതകമാണെന്നും ഇത് തേച്ചുമായ്ച് കളയാനാണ് ഇപ്പോഴത്തെ ശ്രമമെന്നും രമേശ് ചെന്നിത്തല ആരോപിച്ചു.
നാട്ടിലേക്ക് വന്ന കുട്ടിയെ തിരിച്ച് വിളിച്ചാണ് എസ്.എഫ്.ഐ നേതാക്കൾ മർദ്ദിച്ചത്. മരിച്ചുവെന്ന് ഉറപ്പ് വരുത്തി റൂമിൽ കെട്ടിതൂക്കി എന്നാണ് കുടുംബത്തിന് വിവരം കിട്ടിയത്. പോസ്റ്റ്മോർട്ടം റിപ്പോർട്ട് പ്രകാരവും കൊലപാതകമാണ്. റിപ്പോർട്ട് താൻ കണ്ടിരുന്നുവെന്നും ചെന്നിത്തല പറഞ്ഞു.
വെറ്റിനറി കോളേജിലെ ഡീന് എല്ലാം അറിയാം. സി.പി.ഐക്കാരനായ ഡീൻ നാരായണനെ മന്ത്രി ചിഞ്ചു റാണി രക്ഷിക്കാൻ ശ്രമിക്കുകയാണെന്നും കോളേജിൽ ഇടിമുറിയുണ്ടെന്നും രമേശ് ചെന്നിത്തല ആരോപിച്ചു. സിദ്ധാർത്ഥന്റെ മരണം ആത്മഹത്യയാക്കാനാണ് പൂക്കോട് എസ്.എച്ച്.ഒ ശ്രമിക്കുന്നത്.
ഇപ്പോഴും ഐ.പി.സി 302-ാം വകുപ്പ് പ്രകാരം കേസ് എടുത്തിട്ടില്ല. സിപിഎം നേതാവ് ശശീന്ദ്രനും സിപിഎം നേതാക്കളും ഡിവൈഎസ്പിയെ ഭീഷണിപ്പെടുത്തിയെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
Read More…….
- വർക്കലയിൽ കുഴിമന്തിയും അൽഫാമും കഴിച്ചു ഒരു കുടുംബത്തിലെ 9 പേരുൾപ്പെടെ 21 പേർക്ക് ഭക്ഷ്യവിഷബാധ
- കോഴിക്കോട് എന്‍ഐടി ക്യാമ്പസിൽ അധ്യാപകനുനേരെ ആക്രമണം: കത്തികൊണ്ട് കുത്തി: അക്രമി പോലീസ് കസ്റ്റഡിയിൽ
- ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് മികച്ച അവസരമൊരുങ്ങുന്നു: മന്ത്രിമാരുടെ നേതൃത്വത്തില്‍ ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ പ്രതിനിധി സംഘവുമായി യോഗം
- മാർക്കുമായി ബന്ധപ്പെട്ട തർക്കം; കോഴിക്കോട്∙ മുക്കം എൻഐടിയിൽ പ്രഫസർക്ക് കുത്തേറ്റു; പൂർവ്വവിദ്യാർത്ഥി അറസ്റ്റിൽ
- ‘കന്റോൺമെന്റ് ഹൗസിലും മരപ്പട്ടി ശല്യം: പുലർച്ചെ നാലുമണിയോടെ ഞാനും മരപ്പട്ടി ശല്യംകാരണം ഉണർന്നു’: പ്രതിപക്ഷ നേതാവ്
എസ്.എഫ്.ഐ നടത്തിയ ആൾക്കൂട്ട കൊലപാതകമാണിത്. അന്യസംസ്ഥാനക്കാരായ വിദ്യാർത്ഥികൾ ഇക്കാര്യം പുറത്ത് പറഞ്ഞില്ലായിരുന്നെങ്കിൽ ഇത് വെറും ആത്മഹത്യയാകുമായിരുന്നു. മുമ്പ് ഇവിടെ നടന്ന അക്രമങ്ങളിലും അന്വേഷണം നടത്തണം.
ഡീൻ നാരായണന് എല്ലാം അറിയാം. കുറ്റവാളികളെ നിയമത്തിനു മുന്നിൽ കൊണ്ടുവരണം. ടി.പി. കേസിലെ അതേ നയമാണ് സിപിഎം ഇവിടെയും സ്വീകരിക്കുന്നത്. കൊലപാതകികളെ പൊതുജനത്തിന് മുമ്പിൽ തള്ളിപ്പറയുകയും പിന്നീട് കുറ്റവാളികളെ സംരക്ഷിക്കുകയും ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രതികളെ സംരക്ഷിച്ചാൽ ശക്തമായ പ്രക്ഷോഭം തുടങ്ങുമെന്നും ചെന്നിത്തല പറഞ്ഞു.