കേരള നിയമസഭ ഡെപ്യൂട്ടി സ്‌പീക്കറായി ചിറ്റയം ഗോപകുമാറിനെ തിരഞ്ഞെടുത്തു

chittayam

തിരുവനന്തപുരം: കേരള  നിയമസഭ ഡെപ്യൂട്ടി സ്‌പീക്കറായി ചിറ്റയം ഗോപകുമാറിനെ തിരഞ്ഞെടുത്തു. അടൂരിൽ നിന്ന് ഉള്ള നിയമസഭ അംഗമായ ഇദ്ദേഹം സിപിഐ നേതാവാണ്. ഇന്നാണ് തിരഞ്ഞെടുപ്പ് നടക്കേണ്ടിയിരുന്നത്. എന്നാൽ പ്രതിപക്ഷത്ത് നിന്നും മത്സരാർത്ഥി ഇല്ലാത്തതിനാൽ ചിറ്റയം ഗോപകുമാറിനെ  എതിരില്ലാതെ തിരഞ്ഞെടുക്കുകയായിരുന്നു.

സ്പീക്കർ എം.ബി രാജേഷാണ്  ചിറ്റയം ഗോപകുമാറിനെ എതിരില്ലാതെ തിരഞ്ഞെടുത്ത വിവരം സഭയെ അറിയിച്ചത്. നിലവിലെ നിയമസഭയിൽ 99  അംഗങ്ങളാണ് ഇടതുപക്ഷത്ത് ഉള്ളത്. 41 പേർ  പ്രതിപക്ഷത്തുണ്ട്. സ്‌പീക്കർ തിരഞ്ഞെടുപ്പിൽ ഇടതുമുന്നണിയുടെ എം.ബി രാജേഷ് വിജയിച്ചത് 40 നു എതിരെ 96  വോട്ടുകൾക്കാണ്.