നിലമ്പൂരിൽ കോളറ പരക്കുന്നു; 11 പേർക്ക് രോഗം സ്ഥിരീകരിച്ചു നിലമ്പൂരിൽ കോളറ പരക്കുന്നു; 11 പേർക്ക് രോഗം സ്ഥിരീകരിച്ചു ​​​​​​​

cholera
​​മലപ്പുറം: മലപ്പുറം ജില്ലയിലെ നിലമ്പൂര്‍ താലൂക്കിൽ കോളറ വ്യാപിക്കുന്നു. വഴിക്കടവ്, ചുങ്കത്തറ, തൃക്കലങ്ങോട് തുടങ്ങിയ പഞ്ചായത്തുകളില്‍ നിന്നുള്ള പതിനൊന്നു പേര്‍ക്കാണ് ഇതിനകം രോഗം സ്ഥിരീകരിച്ചത്. വഴിക്കടവിലെ കാരക്കടന്‍ പുഴക്ക് സമീപത്തെ ചില കിണറുകളിലെ വെള്ളത്തില്‍ കോളിഫോം ബാക്ടീരിയ കണ്ടെത്തിയിട്ടുണ്ട്

നിരവധി കിണറുകളിലെ വെള്ളം പരിശോധനക്കയച്ചിട്ടുണ്ട്. അവയുടെ ഫലം കൂടി അറിഞ്ഞാലേ കൂടുതല്‍ പേരുടെ രോഗ കാരണം വ്യക്തമാകൂ. ഏകദേശം 45 ഓളം ആളുകള്‍ക്കാണ് കോളറ സംശയിക്കുന്നത്. മലിനജലത്തിലൂടെ പകരുന്ന രോഗമാണ് കോളറ.

പ്രദേശത്ത് ആരോഗ്യ വകുപ്പ് പ്രതിരോധ പ്രവര്‍ത്തനങ്ങളും ബോധവത്കരണവും ശക്തമാക്കിയിട്ടുണ്ട്. പുരുഷനായ ഒരാള്‍ക്കാണ് ആദ്യം ഇവിടെ രോഗം സ്ഥിരീകരിച്ചതെന്ന് മെഡിക്കല്‍ ഓഫിസര്‍ ഡോ. അമീന്‍ ഫൈസല്‍ പറഞ്ഞു. അതേസമയം, പഞ്ചായത്തിലെ വിവിധ വാര്‍ഡുകളില്‍ മൂന്നിലധികം പേര്‍ക്ക് നേരത്തെ രോഗം ബാധിച്ചിരുന്നു. ഈ സാഹചര്യത്തില്‍ ആരോഗ്യവകുപ്പ് നാളെ അടിയന്തര യോഗം വിളിച്ചിട്ടുണ്ട്.