സിപിഎം വർക്കല ഏരിയ സമ്മേളനത്തിൽ സംഘർഷം; നാല് പേർക്ക് പരുക്ക്

cpm
 

 
തിരുവനന്തപുരം: സിപിഎം (CPM) വർക്കല ഏരിയ സമ്മേളനത്തിൽ (Varkala) സംഘർഷം ഉണ്ടായി. നാല് പേർക്ക് പരിക്കേറ്റു. ഡി വൈ എഫ് ഐ – എസ് എഫ് ഐ പ്രവർത്തകരായ അതുൽ ,അബിൻ, അഖിൽ, വിഷ്ണു എന്നിവർക്ക് പരുക്കേറ്റത്. പരുക്കേറ്റു എല്ലാവരും ആശുപത്രിയിലാണ്. 

ഏര്യാ കമ്മിറ്റിയിലേക്ക് മത്സരം നടത്താനും ശ്രമം നടന്നു. എട്ട് പേർ മത്സരിക്കാൻ തയ്യാറായി. മത്സര നീക്കം കടകംപളളി സുരേന്ദ്രൻ (Kadakampally Surendran) തടഞ്ഞു. 

എ നഹാസിനെ ഏരിയ കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കിയതിനെ ചൊല്ലിയാണ് സംഘർഷം. ഇടവയിൽ നിന്നുള്ള പ്രതിനിധികൾ ചോദ്യം ചെയ്തതാണ് സംഘർഷത്തിന് കാരണമായത്.

ഏരിയ കമ്മിറ്റിയെ പ്രഖ്യാപിച്ചപ്പോൾ സി ഐ ടി യു സംസ്ഥാന കമ്മിറ്റി അംഗം എഫ് നഹാസ് ഡി.വൈ.എഫ്.ഐ പ്രവർത്തകരായ വഹാബ് , റിയാസ് എന്നിവരെ ഉൾപ്പെടുത്തണമെന്ന് ഒരു വിഭാഗം നേതൃത്വത്തോട് ആവശ്യപ്പെട്ടു. അല്ലെങ്കിൽ മത്സരം വേണമെന്നായിരുന്നു ഇവരുടെ വാദം. എന്നാൽ ഇത് നേതൃത്വം അനുവദിച്ചില്ല ഇതോടെയാണ് പുറത്ത് നിന്ന് പ്രവർത്തകർ സമ്മേളന ഹാളിലേക്ക് തള്ളിക്കയറിയത്.