തിരുവനന്തപുരം: സ്വാതന്ത്ര്യ സമരത്തില്‍ മുഖംതിരിഞ്ഞു നിന്ന ആശയങ്ങളെയും അതിന് നേതൃത്വം നല്കിയ നേതാക്കളെയും മഹത്വവത്ക്കരിക്കുന്ന സമീപനം കേരളത്തിനില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കണ്ണൂര്‍ സര്‍വകലാശാല സിലബസില്‍ ആര്‍എസ്എസ് നേതാക്കളുടെ പാഠഭാഗങ്ങള്‍ ഉള്‍പ്പെട്ട വിവാദം സംബന്ധിച്ച മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി.
സ്വാതന്ത്ര്യ സമരത്തില്‍ മുഖംതിരിഞ്ഞു നിന്നവരെ മഹത്വവത്ക്കരിക്കുന്ന സമീപനം നമുക്കില്ല. അത്തരം ആശയങ്ങളെയും അത് ഉയര്‍ത്തിപ്പിടിച്ച നേതാക്കളെയും മഹത്വവത്കരിക്കാന്‍ ആരും തയ്യാറാകരുതെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
കണ്ണൂര്‍ സര്‍വകലാശാലയുടെ സിലബസില്‍ ആര്.എസ്.എസ് നേതാക്കളുടെ പുസ്തകങ്ങള്‍ ഉള്‍പ്പെടുത്തിയതുമായി ബന്ധപ്പെട്ട വിവാദത്തിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. ഏത് പ്രതിലോമകരമായ ആശയങ്ങളും പരിശോധിക്കേണ്ടി വരും. എന്നാല്‍ അതിനെ മഹത്വവത്കരിക്കരുത്.
സര്‍വകലാശാല ഫലപ്രദമായ നടപടി ഇപ്പോള്‍ തന്നെ സ്വീകരിച്ചു. രണ്ടംഗ വിദഗ്ദ്ധ സമിതിയെ പരിശോധനയ്ക്കായി നിശ്ചയിച്ചിട്ടുണ്ട്. ഡോ ജെ പ്രഭാഷ്, ഡോ കെഎസ് പവിത്രനുമാണ് വിദഗ്ദ്ധ സമിതി. അവരുടെ ശുപാര്‍ശയില്‍ ഇക്കാര്യത്തില്‍ നിലപാടെടുക്കും. ഇക്കാര്യത്തില്‍ കേരളത്തിന്റെ നിലപാടില്‍ ആര്‍ക്കും സംശയമുണ്ടാകുമെന്ന് കരുതുന്നില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
Comments