കരിങ്കൊടി കാണിച്ച് ചെറുതാക്കാൻ കഴിയുന്നതല്ല നവകേരള സദസ്സ്; ആരും പ്രകോപിതരാകരുത്: മുഖ്യമന്ത്രി

google news
pinarayi vijayan
 chungath new advt

കണ്ണൂർ: നവകേരള സദസ്സിനെ കരിങ്കൊടി കാണിച്ച് ചെറുതാക്കാൻ കഴിയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പഴയങ്ങാടിയിൽ നടന്ന യൂത്ത് കോൺഗ്രസ് പ്രതിഷേധത്തിന് പിന്നിൽ നിഗൂഢ അജണ്ടയുണ്ടെന്നും സിപിഎം പ്രവർത്തകരോട് പ്രകോപിതരാകാൻ പാടില്ലെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ജനം നെഞ്ചേറ്റിയ പരിപാടിയുടെ ശോഭ കെടുത്താൻ വരുന്നവർക്ക് അവസരം ഉണ്ടാക്കരുതെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
 
‘‘ഒരു അഭ്യർഥന മാത്രമേയുള്ളൂ. എൽഡിഎഫ് സർക്കാരിനെ പിന്താങ്ങുന്നവരും ഇന്നത്തെ ഘട്ടത്തിൽ സർക്കാർ പറയുന്നത് കേൾക്കാൻ ആഗ്രഹിച്ച് എത്തുന്നവരുമായ ആയിരക്കണക്കിന് ആളുകളുണ്ട്. അവരാരും ഇക്കാര്യത്തിൽ പ്രകോപിതരാകരുത്. പ്രകോപനം സൃഷ്ടിക്കാനാണ് അവർ ഉദ്ദേശിക്കുന്നത്.

‘‘ഞങ്ങൾ തളിപ്പറമ്പിലേക്കു വരുമ്പോൾ ബസിനു മുന്നിൽ ഒരു ചെറുപ്പക്കാരനും ചെറുപ്പക്കാരിയും ചാടിവീണു. എതിർപ്പുമായി വരുന്നവരെ ആൾക്കൂട്ടം കൈകാര്യം ചെയ്താൽ എന്തു സംഭവിക്കും? റോഡരികിൽ നിന്നവർ സംയമനം പാലിച്ചു. കരിങ്കൊടി കാട്ടിയവരെ പൊലീസ് അറസ്റ്റ് ചെയ്ത് മാറ്റുകയായിരുന്നു.’’– മുഖ്യമന്ത്രി പറഞ്ഞു.
 

പഴയങ്ങാടി പൊലീസ് സ്റ്റേഷന് മുന്നിലാണ് യൂത്ത് കോൺഗ്രസിന്റെ പ്രതിഷേധം അരങ്ങേറിയത്. ഇവരെ സിപിഎം പ്രവർത്തകർ ക്രൂരമായി തല്ലിച്ചതച്ചു. യുത്ത് കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് മഹിത മോഹനടക്കം ഏഴ് പേർക്ക് പരിക്കേറ്റു. ഹെൽമറ്റും ചെടിച്ചട്ടിയും അടക്കം ഉപയോഗിച്ചായിരുന്നു സിപിഎം പ്രവർത്തകരുടെ മർദ്ദനം. പഴയങ്ങാടി പൊലീസ് സ്റ്റേഷന് മുന്നിലായിരുന്നു സംഭവം. നവകേരള സദസ്സ് കഴിഞ്ഞ് മടങ്ങിയ സിപിഎം പ്രവർത്തകരുടെ വലിയ സംഘം പൊലീസിന്റെ ഭാഗത്ത് വീഴ്ചയുണ്ടായെന്ന് ആരോപിച്ച് പഴയങ്ങാടി പൊലീസ് സ്റ്റേഷന് മുന്നിൽ പ്രതിഷേധിച്ചു. പരിക്കേറ്റ എഴ് യൂത്ത് കോൺഗ്രസ്‌ പ്രവർത്തകരെ തളിപ്പറമ്പിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു