ബ്രഹ്മപുരത്തെ തീപിടിത്തം; മുഖ്യമന്ത്രി നാളെ പ്രത്യേക പ്രസ്താവന നടത്തും

pinarayi
 

തി​രു​വ​ന​ന്ത​പു​രം: ബ്ര​ഹ്മ​പു​രം തീ​പി​ടു​ത്ത​വു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ സ​ഭ​യി​ൽ പ്ര​സ്താ​വ​ന ന​ട​ത്തും. ബു​ധ​നാ​ഴ്ച ചേ​രു​ന്ന നി​യ​മ​സ​ഭാ സ​മ്മേ​ള​ന​ത്തി​ൽ മു​ഖ്യ​മ​ന്ത്രി പ്ര​ത്യേ​ക പ്ര​സ്താ​വ​ന ന​ട​ത്തും.

ച​ട്ടം 300 അ​നു​സ​രി​ച്ചാ​ണ് പ്ര​സാ​ത​വ​ന ന​ട​ത്തു​ക. ബ്ര​ഹ്മ​പു​ര​ത്ത് ഇ​തു​വ​രെ ന​ട​ന്ന സം​ഭ​വ​ങ്ങ​ളും, ഇ​നി അ​വി​ടെ സ്വീ​ക​രി​ക്കാ​ൻ പോ​കു​ന്ന ന​ട​പ​ടി​ക​ൾ ഉ​ണ്ടെ​ങ്കി​ൽ അ​തും സ​ഭ​യി​ൽ വി​ശ​ദീ​ക​രി​ക്കും.

ബ്ര​ഹ്മ​പു​രം വി​ഷ​യ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി ഇ​തു​വ​രെ പ്ര​തി​ക​രി​ച്ചി​രു​ന്നി​ല്ല. മു​ഖ്യ​മ​ന്ത്രി​യു​ടെ മൗ​നം ച​ർ​ച്ച​ക​ൾ​ക്ക് ഇ​ട​യാ​ക്കി​യി​രു​ന്നു. വിഷയത്തിൽനിന്ന് മുഖ്യമന്ത്രി ഒളിച്ചോടുകയാണെന്നു പ്രതിപക്ഷം ആരോപിച്ചിരുന്നു.

തീപിടിച്ച് 12 ദിവസങ്ങൾക്കുശേഷം തീയണച്ച അഗ്നിരക്ഷാസേനയെ മുഖ്യമന്ത്രി ഇന്നലെ അഭിനന്ദിച്ചിരുന്നു. അഗ്നിരക്ഷാസേനയോടു ചേര്‍ന്നു പ്രവര്‍ത്തിച്ച ഹോംഗാര്‍ഡ്സ്, സിവില്‍ ഡിഫന്‍സ് വൊളന്റിയര്‍മാര്‍ എന്നിവരുടെ ത്യാഗപൂര്‍ണമായ പ്രവര്‍ത്തനം പ്രത്യേകം അഭിനന്ദനം അര്‍ഹിക്കുന്നുവെന്നും അവരോടൊപ്പം പ്രവര്‍ത്തിച്ച ഇന്ത്യൻ നേവി, ഇന്ത്യന്‍ എയര്‍ഫോഴ്സ്, കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റ്, ബിപിസിഎല്‍, സിയാല്‍, പെട്രോനെറ്റ് എല്‍എന്‍ജി, ജെസിബി പ്രവര്‍ത്തിപ്പിച്ച തൊഴിലാളികള്‍ എന്നിവരുടെ സേവനവും അഭിനന്ദനീയമാണെന്നും മുഖ്യമന്ത്രി  വ്യക്തമാക്കിയിരുന്നു.

അതേസമയം, ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീപിടിത്തത്തിൽതുടർ നടപടികൾ ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ മുഖ്യമന്ത്രിക്ക് കത്തയച്ചു. ആളുകളുടെ രക്തത്തിലെ ഡയോക്സിന്റെ അളവ് അടിയന്തരമായി പരിശോധിക്കണം. വിഷപുക ശ്വസിച്ച വളർത്തു മൃഗങ്ങളുടെ പാൽ, രക്തം, മാംസം എന്നിവയിലടങ്ങിയിരിക്കുന്ന ഡയോക്‌സിന്റെ അളവുംപരിശോധിക്കണമെന്നും കത്തിൽ ആവശ്യപ്പെട്ടു.