ജലീല്‍ നല്ല ഇടത്​ സഹയാത്രികന്‍, അ​ദ്ദേ​ഹ​ത്തെ ത​ള്ളി​യി​ട്ടി​ല്ല: മു​ഖ്യ​മ​ന്ത്രി

jaleel pinarayi
 

തിരുവനന്തപുരം: കെ.ടി. ജലീലിനെ സി.പി.എം തള്ളിയെന്ന തരത്തിലെ പ്രചാരണം വ്യാഖ്യാനം മാത്രമാണെന്ന്​ മുഖ്യമന്ത്രി പിണറായി വിജയന്‍. അദ്ദേഹം സി.പി.എമ്മി​ന്‍റെയും എല്‍.ഡി.എഫി​ന്‍റെയും നല്ല സഹയാത്രികനാണ്​. ഇനിയും അത്​ തുടരും. അക്കാര്യത്തില്‍ അണുവിട സംശയമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേരളത്തിലെ സഹകരണ മേഖലയുമായി ബന്ധപ്പെട്ട് എന്തെങ്കിലും തെറ്റായ കാര്യങ്ങൾ ഉണ്ടായാൽ അതു പരിശോധിക്കുന്നതിനും നടപടി എടുക്കുന്നതിനും സഹകരണ വകുപ്പ് ഉണ്ട്. ഈ പറഞ്ഞ പ്രത്യേക ബാങ്കിന്റെ കാര്യത്തിലും സഹകരണ വകുപ്പ് നടപടി ആരംഭിച്ചതാണ്. കോടതി അത് സ്റ്റേ ചെയ്തത് കൊണ്ടാണ് തുടരാൻ പറ്റാത്തത്. അതിന് ഇ ഡി വരേണ്ട ആവശ്യമില്ല. ഇ ഡി വരേണ്ട സാഹചര്യം ഒരുക്കേണ്ടകതുമില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. 

ഇ.ഡി വരാന്‍ ഉദ്ദേശിച്ചിട്ടില്ലെന്ന്​ ജലീല്‍ പറഞ്ഞിട്ടുണ്ട്​. ചന്ദ്രികയിലെ പ്രശ്​നമാണ്​ ഉന്നയിച്ചതെന്നും അദ്ദേഹം വ്യക്തമാക്കിക്കഴിഞ്ഞു. സി.പി.എമ്മിന്​ പാര്‍ട്ടിയുടേതായ നിലപാടുണ്ട്​. അതി​െന്‍റ ഭാഗമായി കാര്യങ്ങള്‍ നടത്തി​ േപാകുന്നുണ്ട്​. അതി​െന്‍റ ഭാഗമായി ജലീലും കാര്യങ്ങള്‍ ചെയ്യേണ്ടതുണ്ട്​.

പി.കെ. കുഞ്ഞാലിക്കുട്ടിയോട്​ ജലീല്‍ വ്യക്തിവിരോധം തീര്‍ക്കുന്നുവെന്ന രീതിയില്‍ ആരും കണ്ടിട്ടില്ല. സി.പി.എം-ലീഗ്​ ബന്ധം എന്താണെന്ന്​ എല്ലാവര്‍ക്കും അറിയാവുന്നതാണെന്നും ഇതുസംബന്ധിച്ച വിമര്‍ശനങ്ങള്‍ക്ക്​ മുഖ്യമന്ത്രി മറുപടി നല്‍കി.