വാക്സിനേഷൻ ഊർജിതം; ലഭിച്ചതിനേക്കാൾ കൂടുതൽ വാക്സിൻ നൽകിയെന്ന് മുഖ്യമന്ത്രി

vaccine
 

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് വാ​ക്സി​നേ​ഷ​ൻ ഊ​ർ​ജി​ത​മാ​യി ന​ട​ക്കു​ക​യാ​ണെ​ന്നും ല​ഭി​ച്ച​തി​നേ​ക്കാ​ൾ കൂ​ടു​ത​ൽ വാ​ക്സി​ൻ ന​ൽ​കി​യെ​ന്നും മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. വാ​ക്സി​നേ​ഷ​ൻ 80 ശ​ത​മാ​ന​ത്തോ​ട് അ​ടു​ക്കു​ക​യാ​ണ്. 78 ശ​ത​മാ​നം പേ​ർ​ക്ക് ഒ​ന്നാം ഡോ​സും 30 ശ​ത​മാ​നം പേ​ർ​ക്ക് ര​ണ്ടാം ഡോ​സും ന​ൽ​കി. ഏ​ഴ് ല​ക്ഷം വാ​ക്സി​ൻ കൈ​യി​ലു​ള്ള​ത് ശ​നി​യാ​ഴ്ച​യോ​ടെ കൊ​ടു​ത്തു​തീ​ർ​ക്കും.

45 വ​യ​സി​ന് മേ​ലെ പ്രാ​യ​മു​ള്ള 93 ശ​ത​മാ​നം പേ​ർ​ക്ക് ഒ​രു ഡോ​സും 50 ശ​ത​മാ​നം പേ​ർ​ക്ക് ര​ണ്ട് ഡോ​സും ന​ൽ​കി. ആ​ർ​ടി​പി​സി​ആ​ർ വ​ർ​ധി​പ്പി​ക്കാ​നാ​ണ് നേ​ര​ത്തെ തീ​രു​മാ​നി​ച്ച​ത്. സം​സ്ഥാ​ന​ത്ത് ആ​ദ്യ ഡോ​സ് വാ​ക്സി​ൻ 80 ശ​ത​മാ​നം പൂ​ർ​ത്തി​യാ​വു​ക​യാ​ണ്. ആ​ർ​ടി​പി​സി​ആ​ർ വ്യാ​പ​ക​മാ​യി ന​ട​ത്തും. ചി​കി​ത്സ വേ​ണ്ട ഘ​ട്ട​ത്തി​ൽ ആ​ന്‍റി​ജ​ന്‍ ന​ട​ത്തും.

സം​സ്ഥാ​ന​ത്തെ അ​തി​ഥി തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ഈ ​ഘ​ട്ട​ത്തി​ൽ ത​ന്നെ വാ​ക്സി​ൻ ന​ൽ​കാ​നാ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​ൻ ജി​ല്ലാ ക​ള​ക്ട​ർ​മാ​ർ​ക്ക് നി​ർ​ദേ​ശം ന​ൽ​കി. സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ൾ വ​ഴി വാ​ക്സീ​ൻ ന​ൽ​കാ​ൻ 20 ല​ക്ഷം ഡോ​സ് വാ​ക്സി​ൻ സി​റം ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ൽ നി​ന്ന് വാ​ങ്ങി വി​ത​ര​ണം ചെ​യ്യാ​ൻ കേ​ര​ള മെ​ഡി​ക്ക​ൽ സ​ർ​വീ​സ​സ് കോ​ർ​പ​റേ​ഷ​നെ ചു​മ​ത​ല​പ്പെ​ടു​ത്തി​യി​രു​ന്നു. ഇ​തി​ൽ 10 ല​ക്ഷം ഡോ​സ് വാ​ങ്ങി സം​ഭ​രി​ച്ചു. ആ ​വി​ത​ര​ണം ന​ട​ക്കു​ന്നു​ണ്ട്.

ഈ ​പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി അ​തി​ഥി തൊ​ഴി​ലാ​ളി​ക​ൾ​ക്കു​ള്ള വാ​ക്സി​ൻ ന​ൽ​കാ​നാ​ണ് ക​ള​ക്ട​ർ​മാ​ർ ശ്ര​ദ്ധി​ക്കു​ക. രോ​ഗ​നി​യ​ന്ത്ര​ണ​ത്തി​ന് കേ​സ് ക​ണ്ടെ​ത്ത​ൽ പ്ര​ധാ​നം. സം​സ്ഥാ​നം ഉ​ചി​ത​മാ​യ അ​ള​വി​ൽ പ​രി​ശോ​ധ​ന ന​ട​ത്തു​ന്നു​ണ്ട്. ആ​ന്‍റി​ജ​ന്‍ ടെ​സ്റ്റ് അ​ടി​യ​ന്തി​ര ആ​വ​ശ്യ​ങ്ങ​ളി​ൽ മാ​ത്ര​മാ​ണ് ന​ട​ത്തേ​ണ്ട​ത്. ആ​ർ​ടി​പി​സി​ആ​ർ ടെ​സ്റ്റ് എ​ല്ലാ​വ​രും ന​ട​ത്ത​ണം. ഗൃ​ഹ ചി​കി​ത്സ​യി​ൽ ക​ഴി​ഞ്ഞ എ​ല്ലാ യു​വാ​ക്ക​ളും പ്ര​മേ​ഹ പ​രി​ശോ​ധ​ന ന​ട​ത്ത​ണം.

പോസിറ്റീവായി ക്വാറന്‍റീനില്‍ കഴിയുന്നവർ വീടുകളിൽ തുടരുന്നത് ഉറപ്പാക്കാൻ പൊലീസ് ശക്തമായ നടപടി സ്വീകരിക്കുന്നുണ്ട്. തദ്ദേശ സ്ഥാപനങ്ങൾ ഫലപ്രദമായി ഈ രംഗത്ത് പ്രവർത്തിക്കുന്നുണ്ട്. പൊലീസിൽ മോട്ടോർ സൈക്കിൾ പട്രോൾ സംഘത്തിന്‍റെ സഹായത്തോടെ പരിശോധന നടത്തും. നേരത്തെ വളണ്ടിയർമാരുടെ സേവനം പൊലീസ് ഉപയോഗിച്ചത് ആവശ്യമുള്ളിടത്ത് തുടരാം.