മുഖ്യമന്ത്രിയുടെ പ്രസ്താവന കേരളത്തിലെ വ്യാപാരികളോടും ജനങ്ങളോടുമുള്ള ധിക്കാരം നിറഞ്ഞ വെല്ലുവിളി: വി ഡി സതീശൻ

vd satheesan 31/5

തി​രു​വ​ന​ന്ത​പു​രം: ക​ട​ക​ൾ ബ​ല​മാ​യി തു​റ​ക്കാ​ൻ ശ്ര​മി​ച്ചാ​ൽ നേ​രി​ടു​മെ​ന്ന മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ പ്ര​സ്താ​വ​ന കേ​ര​ള​ത്തി​ലെ വ്യാ​പാ​രി​ക​ളോ​ടും ജ​ന​ങ്ങ​ളോ​ടു​മു​ള്ള വെ​ല്ലു​വി​ളി​യാ​ണെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി സ​തീ​ശ​ൻ. മ​നു​ഷ്യ​ൻ ക​ട​ക്കെ​ണി​യി​ൽ പെ​ട്ട് ആ​ത്മ​ഹ​ത്യ​യു​ടെ വ​ക്കി​ൽ നി​ൽ​ക്കു​മ്പോ​ൾ വി​ര​ട്ടാ​ൻ നോ​ക്ക​ണ്ടെ​ന്നും അ​ദ്ദേ​ഹം ഫേസ്ബുക്കില്‍ കുറിച്ചു.  

മ​ന​സി​ലാ​ക്കി ക​ളി​ച്ചാ​ൽ മ​തി എ​ന്ന മു​ഖ്യ​മ​ന്ത്രി​യു​ടെ പ്ര​സ്താ​വ​ന കേ​ര​ള​ത്തി​ലെ വ്യാ​പാ​രി​ക​ളോ​ടും ജ​ന​ങ്ങ​ളോ​ടു​മു​ള്ള ധി​ക്കാ​രം നി​റ​ഞ്ഞ വെ​ല്ലു​വി​ളി​യാ​ണ്. അ​ത് കേ​ര​ള​ത്തി​ൽ വി​ല​പ്പോ​കി​ല്ല. തെ​ര​ഞ്ഞെ​ടു​പ്പു ക​ഴി​ഞ്ഞ​പ്പോ​ൾ മോ​റ​ട്ടോ​റി​യ​വു​മി​ല്ല. സ​ഹാ​യ​ങ്ങ​ളു​മി​ല്ല.

മ​നു​ഷ്യ​ൻ ക​ട​ക്കെ​ണി​യി​ൽ പെ​ട്ട് ആ​ത്മ​ഹ​ത്യ​യു​ടെ വ​ക്കി​ൽ നി​ൽ​ക്കു​മ്പോ​ൾ ആ​ശ്വ​സി​പ്പി​ക്കേ​ണ്ട ഭ​ര​ണ​കൂ​ടം വി​ര​ട്ടാ​ൻ നോ​ക്കു​ന്നോ? ഇ​ത് കേ​ര​ള​മാ​ണ്. മ​റ​ക്ക​ണ്ടെ​ന്നും അദേഹം പറഞ്ഞു.