മ​ല​പ്പു​റ​ത്ത് ലോ​ക്ഡൗ​ണ്‍ ലം​ഘി​ച്ച്‌ പു​റ​ത്തി​റ​ങ്ങു​ന്ന​വ​ര്‍​ക്ക് കോ​വി​ഡ് ടെ​സ്റ്റ്

സം​സ്ഥാ​ന​ത്ത് 19 പു​തി​യ ഹോ​ട്ട് സ്പോ​ട്ടു​ക​ള്‍; 10 പ്ര​ദേ​ശ​ങ്ങ​ളെ ഒ​ഴി​വാ​ക്കി

മ​ല​പ്പു​റം: മ​ല​പ്പു​റം ജി​ല്ല​യി​ല്‍ കോ​വി​ഡ് വ്യാ​പ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പു​തി​യ മാ​ര്‍​ഗ​നി​ര്‍​ദേ​ശം പു​റ​ത്തി​റ​ക്കി. ട്രി​പ്പി​ള്‍ ലോ​ക്ഡൗ​ണ്‍ നി​ര്‍​ദേ​ശ​ങ്ങ​ള്‍ ലം​ഘി​ച്ച്‌ പു​റ​ത്തി​റ​ങ്ങി​യാ​ല്‍ നി​യ​മ​ന​ട​പ​ടി​ക്കൊ​പ്പം കോ​വി​ഡ് പ​രി​ശോ​ധ​ന​യും ന​ട​ത്തും. 

പരിശോധനാഫലം പോസിറ്റീവായാല്‍ സര്‍ക്കാര്‍ ക്വാറന്റീന്‍ കേന്ദ്രത്തിലേക്ക് മാറ്റും. നിരീക്ഷണത്തില്‍ കഴിയുന്നവരുടെ വീടുകളുടെ മുന്‍പില്‍ സ്റ്റിക്കര്‍ പതിക്കും. വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നതിനും പുതിയ മാര്‍ഗനിര്‍‍ദേശം പുറത്തിറക്കി. കുടുംബാംഗങ്ങളുടെ എണ്ണവും  സൗകര്യവും അനുസരിച്ചാകും വീടുകളില്‍  കഴിയാന്‍ അനുവദിക്കുക. 

പ​ത്തി​ല്‍ കൂ​ടു​ത​ല്‍ അം​ഗ​ങ്ങ​ളു​ള്ള കു​ടും​ബ​ങ്ങ​ളി​ലു​ള്ള​വ​ര്‍​ക്ക് കോ​വി​ഡ് ബാ​ധി​ച്ചാ​ല്‍ ഇ​നി വീ​ട്ടി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ല്‍ ക​ഴി​യാ​ന്‍ സ​മ്മ​തി​ക്കി​ല്ല. ഇ​ത്ത​ര​ക്കാ​രെ ഫ​സ്റ്റ്ലൈ​ന്‍ ട്രീ​റ്റ്മെ​ന്‍റ് സെ​ന്‍റ​റു​ക​ളി​ലേ​ക്ക് മാ​റ്റും.​