പാലക്കാട്ട് കോളേജ് വിദ്യാർത്ഥി തൂങ്ങിമരിച്ച നിലയിൽ

hang
 

പാലക്കാട്: പാലക്കാട് യുവക്ഷേത്ര കോളേജ് വിദ്യാർത്ഥിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. അട്ടപ്പാടി കൽക്കണ്ടി സ്വദേശിയെയാണ് താമസസ്ഥലത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മൂന്നാം വർഷ ബിരുദ വിദ്യാർത്ഥിയായ ആദിത്യൻ.

ഉച്ചയ്ക്ക് 2 മണിയ്ക്കും 3 മണിക്കും ഇടയിലാണ് സംഭവം. ഉച്ചയ്ക്ക് ക്ലാസിൽ നിന്ന് പനിയാണെന്ന് പറഞ്ഞ് റൂമിലേക്ക് പോയെന്ന് കോളേജ് അധികൃതര്‍ പറഞ്ഞു.

ആത്മഹത്യാ കുറിപ്പ് മുറിയിൽ നിന്ന് കണ്ടെത്തി. സംഭവത്തിന്‌ ആരും ഉത്തരവാദി അല്ലെന്ന് കുറിപ്പിൽ ഉണ്ടെന്നാണ് വിവരം. 

മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.