ബ്ലാക്ക് ഫംഗസ് ബാധിതരെ ചികിൽസിക്കാൻ സ്വകാര്യ ആശുപത്രികൾ കൂടുതൽ തുകയീടാക്കുന്നതായി പരാതി

black

തിരുവനന്തപുരം: ബ്ലാക്ക് ഫംഗസ് ബാധിതരെ ചികിൽസിക്കാൻ ഒരു ദിവസത്തേക്ക് സ്വകാര്യ ആശുപത്രികൾ മരുന്നിന് മാത്രം ഈടാക്കുന്നത് എഴുപതിനായിരം രൂപ വരെ. ആന്റി ഫംഗൽ മരുന്നായ ലിപോസോമൽ ആംഫോടെറിസിൻ ബിക്ക് വൻ തുകയാണ് ആശുപത്രികൾ ഈടാക്കുന്നത്. കേരളത്തിൽ ഇതുവരെ 64 പേർക്കാണ് ബ്ലാക്ക് ഫംഗസ് റിപ്പോർട്ട് ചെയ്തത്. പതിനഞ്ചു മരണം ഇതുവരെ രേഖപ്പെടുത്തി. 45 -ഓളം പേർ രോഗം ബാധിച്ച് ചികിത്സയിൽ കഴിയുന്നത്.

ആംഫോടെറിസിൻ ബിക്ക് വേണ്ടി പ്രതിദിനം അറുപതിനായിരം മുതൽ എഴുപതിനായിരം വരെ നൽകേണ്ടി വരുന്നുവെന്ന്  രോഗികളുടെ കുടുംബങ്ങൾ പറയുന്നു. കേരളത്തിൽ ഇതുവരെ ബ്ലാക്ക് ഫംഗസ് ചികിത്സയ്ക്ക് സർക്കാർ നിരക്ക് തീരുമാനിച്ചിട്ടില്ല. അതിനാൽ സ്വകാര്യ ആശുപത്രികൾ കൂടുതൽ തുകയാണ് ചികിത്സയ്ക്ക് വേണ്ടി ഈടാക്കുന്നത്.