സംസ്ഥാനത്ത് ഇന്ന് സമ്പൂർണ ലോക്ക് ഡൗൺ; രാത്രി കർഫ്യൂ

lockdown
 

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സമ്പൂര്‍ണ ലോക്ഡൗണ്‍. കോവിഡ് നിയന്ത്രണത്തിനായുള്ള രാത്രികാല കര്‍ഫ്യൂ തുടരും. എല്ലാ ദിവസവും രാത്രി പത്ത് മുതല്‍ ആറുവരെയാണ് കര്‍ഫ്യൂ.

ലോക്ഡൗണ്‍ പ്രമാണിച്ച് അവശ്യമേഖലകള്‍ക്ക് മാത്രമാണ് പ്രവര്‍ത്തനാനുമതി. ആരാധാനലയങ്ങളിൽ പോകുന്നതിനും വിവാഹങ്ങള്‍ക്കും ഗൃഹപ്രവേശനങ്ങള്‍ക്കും സംസ്കാരചടങ്ങുകൾക്കും യാത്ര ചെയ്യാം. കടകളുടെ സമയം രാവിലെ ഏഴ് മുതല്‍ രാത്രി ഏഴ് വരെയാണ്.

ആരോഗ്യപ്രവര്‍ത്തകരുടെ യാത്രയ്ക്ക് മാത്രമാകും കെഎസ്ആര്‍ടിസി സര്‍വീസ് നടത്തുക.

അതേസമയം ഞായറാഴ്ച ലോക്ഡൗണും രാത്രി കർഫ്യൂവും തുടരുന്ന കാര്യത്തിൽ ചൊവ്വാഴ്ച ചേരുന്ന അവലോകനയോഗം തീരുമാനമെടുക്കും.