കോവിഡ് വാക്‌സിൻ രണ്ട് ഡോസ് സ്വീകരിച്ചവർക്ക് ഇളവ്; കേരളത്തിലേക്ക് വരാൻ ആർടിപിസിആര്‍ നെഗറ്റീവ് സർട്ടിഫിക്കറ്റ് വേണ്ട

vaccine


തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ട് ഡോസ് കോവിഡ് വാക്സീൻ സ്വീകരിച്ചവർക്ക് ഇനി ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് വേണ്ട. വിവിധ ആവശ്യങ്ങൾക്കായി ആർ.ടി.പി.സി.ആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടിവരുന്നത് പലർക്കും ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ട്. ഇതിനിടെയാണ് ആനുകൂല്യമെന്ന നിലയിൽ സർക്കാർ പ്രഖ്യാപനം.

നെഗറ്റീവ് ഫലം നിർബന്ധമായിരുന്ന എല്ലാ കാര്യങ്ങൾക്കും ഇനി മുതൽ രണ്ട് ഡോസ് വാകീസിനേഷന്‍റെ സർട്ടിഫിക്കറ്റ് മതിയാകും. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിൽ വരുന്നവർക്കും ഈ ഇളവ് ബാധകമായിരിക്കും. 

അതേസമയം, രോഗലക്ഷണമുളളവർക്ക് ഇളവുണ്ടാകില്ല. ഇവർ ആർടിപിസിആര്‍ നെഗറ്റീവ് സർട്ടിഫിക്കറ്റും കരുതണം. സംസ്ഥാന ദുരന്ത നിവാരണ വകുപ്പിന്‍റെ ഉത്തരവാണ് പ്രാബല്ല്യത്തില്‍ വന്നത്.