ഭക്ഷണത്തിൽ ഉപ്പ് കുറഞ്ഞതിനെ ചൊല്ലി ആശുപത്രി കാന്റീനിൽ സംഘർഷം; നാല് പേര്‍ക്കെതിരെ കേസ്‌

r

കാഞ്ഞിരപ്പള്ളി : ആശുപത്രി കാന്റീനിൽ ഭക്ഷണത്തിൽ ഉപ്പ് കുറഞ്ഞതിനെ ചൊല്ലി സംഘർഷം. ഭക്ഷണം കഴിക്കാനെത്തിയവർ ജീവനക്കാരെ മർദിച്ചു. പാറത്തോട് പള്ളിപ്പടി ഹൈറേഞ്ച് ആശുപത്രി കാന്റീനിലാണ് സംഭവം. 

തിങ്കളാഴ്ച വൈകുന്നേരം അഞ്ച് മണിയോടെ ഓംലെറ്റിന് ഉപ്പ് കുറഞ്ഞെന്ന് പറഞ്ഞായിരുന്നു തർക്കം ആരംഭിച്ചത്. കാന്റീനിൽ ഭക്ഷണം കഴിക്കാനെത്തിയവർ ആദ്യം ഇരുന്നുകഴിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു. പിന്നാലെ ഓംലെറ്റിന് ഉപ്പ് കുറഞ്ഞെന്ന് ആരോപിച്ച് തർക്കം തുടങ്ങി.സംഘർഷത്തിൽ ആശുപത്രി ജീവനക്കാരായ നാല് പേര്‍ക്കെതിരെ കേസെടുത്തു.