എ ഐ ക്യാമറകള്‍ക്ക് മുന്നില്‍ സമരം നടത്തുമെന്ന കോണ്‍ഗ്രസ് പ്രഖ്യാപനം അപഹാസ്യം: സിപിഐഎം

google news
cpm
 

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ റോ​ഡ​പ​ക​ട​ങ്ങ​ള്‍ കു​റ​യ്ക്കു​ന്ന​തി​നു സ്ഥാ​പി​ച്ച എ​ഐ കാ​മ​റ​ക​ള്‍​ക്ക് മു​ന്നി​ല്‍ സ​മ​രം ന​ട​ത്തു​മെ​ന്ന കോ​ണ്‍​ഗ്ര​സ് പ്ര​ഖ്യാ​പ​നം അ​പ​ഹാ​സ്യ​മാ​ണെ​ന്ന് സി​പി​എം. ഒരു ജനസമൂഹത്തെ മുന്നോട്ട് നയിക്കാന്‍ സര്‍ക്കാര്‍ ആസൂത്രണം ചെയ്യുന്ന വികസന പ്രവര്‍ത്തനങ്ങള്‍ക്കെതിരെ മാത്രമല്ല, നടപ്പാക്കിയ പദ്ധതികളും പൊളിക്കുമെന്ന നിലപാടിലാണ് കോണ്‍ഗ്രസെന്ന് സിപിഐഎം കുറ്റപ്പെടുത്തി. 


ഇ​ത് എ​ത്ര​മാ​ത്രം വി​പ​ത്ക​ര​മാ​ണെ​ന്ന് ഏ​വ​രും ആ​ലോ​ചി​ക്ക​ണം. ശാ​സ്ത്ര സാ​ങ്കേ​തി​ക രം​ഗ​ത്തെ പു​രോ​ഗ​തി കൂ​ടി ഉ​പ​യോ​ഗ​പ്പെ​ടു​ത്തി ജ​ന​ങ്ങ​ള്‍​ക്ക് ക്ഷേ​മ​വും, വി​ക​സ​ന​വും ഉ​റ​പ്പു​വ​രു​ത്താ​നാ​ണ് സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ പ​രി​ശ്ര​മി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​ത്. അ​ത് ത​ട​യു​ക​യെ​ന്ന ഗൂ​ഢ ല​ക്ഷ്യ​മാ​ണ് ഇ​തി​ന് പി​ന്നി​ലു​ള്ള​ത്.

റോ​ഡ​പ​ക​ട​ങ്ങ​ളി​ല്‍ ജീ​വ​ന്‍ പൊ​ലി​യു​ന്ന​ത് ഒ​ഴി​വാ​ക്കാ​നും, അ​പ​ക​ട​ങ്ങ​ള്‍ പ​ര​മാ​വ​ധി കു​റ​യ്ക്കു​ന്ന​തി​നും കോ​ട​തി​യു​ടെ നി​ര്‍​ദ്ദേ​ശ​മു​ള്‍​പ്പ​ടെ​യു​ള്ള​വ പ​രി​ഗ​ണി​ച്ചു​കൊ​ണ്ടാ​ണ് സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ പ്ര​ധാ​ന റോ​ഡു​ക​ളി​ലും ജം​ഗ്ഷ​നു​ക​ളി​ലും ആ​ധു​നി​ക സം​വി​ധാ​ന​മു​ള്ള കാ​മ​റ​ക​ള്‍ സ്ഥാ​പി​ച്ച​ത്.

ഇ​ത് സ്ഥാ​പി​ച്ച് ദി​വ​സ​ങ്ങ​ള്‍​ക്ക​കം ത​ന്നെ വി​ജ​യ​ക​ര​മാ​ണെ​ന്ന് തെ​ളി​യി​ക്കും വി​ധം നി​യ​മ​ലം​ഘ​ന​ങ്ങ​ള്‍ കു​റ​ഞ്ഞു. കാ​മ​റ​ക​ള്‍ സ്ഥാ​പി​ക്കു​ന്ന​തു​വ​രെ 2.13 ശ​ത​മാ​ന​മാ​യി​രു​ന്ന നി​യ​മ​ലം​ഘ​ന​ങ്ങ​ള്‍ പി​ന്നീ​ടു​ള്ള ദി​വ​സ​ങ്ങ​ളി​ല്‍ 1.41 ആ​യെ​ന്നാ​ണ് വാ​ര്‍​ത്ത​ക​ള്‍ വ​ന്ന​ത്.

ഏ​പ്രി​ല്‍ 20 നാ​ണ് എ​ഐ കാ​മ​റ സം​വി​ധാ​നം സം​സ്ഥാ​ന​ത്ത് പ്ര​വ​ര്‍​ത്ത​നം ആ​രം​ഭി​ച്ച​ത്. ഏ​പ്രി​ല്‍ 17ന് 4,50,552 ​വാ​ഹ​ന​ങ്ങ​ള്‍ വി​വി​ധ നി​യ​മ​ലം​ഘ​നം ന​ട​ത്തി​യെ​ങ്കി​ല്‍ ക​ഴി​ഞ്ഞ 24ന് ​ഇ​ത് 2,72,540 ആ​യി കു​റ​ഞ്ഞെ​ന്നും റി​പ്പോ​ർ​ട്ടു​ക​ൾ ഉ​ണ്ടാ​യി​രു​ന്നു. പി​ഴ കൂ​ടി ഈ​ടാ​ക്കി തു​ട​ങ്ങു​ന്ന​തോ​ടെ നി​യ​മ​ലം​ഘ​ന​ങ്ങ​ളു​ടെ എ​ണ്ണം ഒ​രു ല​ക്ഷ​ത്തി​ല്‍ താ​ഴെ​യാ​കും.

സ​ര്‍​ക്കാ​ര്‍ പ​ണം മു​ട​ക്കാ​തെ​യാ​ണ് ഏ​റ്റ​വും ചു​രു​ങ്ങി​യ ചെ​ല​വി​ല്‍ ഏ​റ്റ​വും ആ​ധു​നി​ക സം​വി​ധാ​നം ഉ​പ​യോ​ഗി​ച്ച് കാ​മ​റ​ക​ളും അ​ത് നി​രീ​ക്ഷി​ക്കാ​നും നി​യ​ന്ത്രി​ക്കാ​നു​മു​ള്ള സം​വി​ധാ​ന​വു​മൊ​രു​ക്കി​യ​ത്. ആ​ഴ്ച​ക​ളോ​ളം ഏ​താ​നും മാ​ധ്യ​മ​ങ്ങ​ളും പ്ര​തി​പ​ക്ഷ​വും ആ​രോ​പ​ണ​ങ്ങ​ളു​ടെ പു​ക​മ​റ സൃ​ഷ്ടി​ച്ച​ത​ല്ലാ​തെ എ​തെ​ങ്കി​ലും മേ​ഖ​ല​യി​ല്‍ അ​ഴി​മ​തി ന​ട​ന്ന​താ​യി തെ​ളി​യി​ക്കാ​ന്‍ ക​ഴി​ഞ്ഞി​ട്ടി​ല്ല.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

എ​ന്നി​ട്ടും ആ​രോ​പ​ണ​ങ്ങ​ളു​ടെ നി​ജ​സ്ഥി​തി അ​ന്വേ​ഷി​ക്കാ​നാ​ണ് സ​ര്‍​ക്കാ​ര്‍ മു​തി​ര്‍​ന്ന​ത്. ഒ​ന്നും മൂ​ടി​വ​യ്ക്കാ​ന്‍ സ​ര്‍​ക്കാ​രി​നി​ല്ല എ​ന്ന​തു​കൊ​ണ്ടാ​ണ് ആ ​നി​ല​പാ​ട് എ​ടു​ത്ത​ത്.

വാ​ഹ​ന​സാ​ന്ദ്ര​ത വ​ര്‍​ധി​ച്ചു​വ​രു​ന്ന സം​സ്ഥാ​ന​ത്ത് അ​പ​ക​ട​ങ്ങ​ള്‍ കു​റ​യ്ക്കാ​ന്‍ ക​ര്‍​ശ​ന​മാ​യി നി​യ​മം ന​ട​പ്പാ​ക്കി​യേ മ​തി​യാ​വു. ജ​ന​ങ്ങ​ളു​ടെ ജീ​വി​ത​ത്തി​നു സം​ര​ക്ഷ​ണം ന​ല്‍​കേ​ണ്ട​ത് സ​ര്‍​ക്കാ​രി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്ത​മാ​ണ്. ഇ​ല്ലാ​ത്ത ആ​രോ​പ​ണ​ങ്ങ​ളു​ടെ പേ​രി​ല്‍ അ​ത് ത​ട​യാ​ന്‍ ശ്ര​മി​ച്ചാ​ല്‍ അ​ത് ജ​ന​ങ്ങ​ള്‍ തി​രി​ച്ച​റി​യു​മെ​ന്നും സി​പി​എം വ്യ​ക്ത​മാ​ക്കി.

 

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

Tags