'ജനാധിപത്യ ചർച്ച നടക്കുന്ന പാർട്ടിയാണ് കോൺഗ്രസ്, ഭിന്നാഭിപ്രായങ്ങൾ സ്വാഭാവികം'; സുധാകരൻ

r
ന്യൂഡൽഹി: സംസ്ഥാനത്ത് കോൺഗ്രസ് ഡിസിസി അധ്യക്ഷന്മാരെ പ്രഖ്യാപിച്ചതിന് പിന്നാലെ ഉയർന്ന പ്രതിഷേധങ്ങളിൽ പ്രതികരണവുമായി കെ സുധാകരൻ. ജനാധിപത്യ ചർച്ച നടക്കുന്ന പാർട്ടിയാണ് കോൺഗ്രസെന്നും ഭിന്നാഭിപ്രായങ്ങൾ സ്വാഭാവികമാണെന്നും അദ്ദേഹം പറഞ്ഞു.

ഡിസിസി ലിസ്റ്റുമായി ബന്ധപ്പെട്ട് മതിയായ ചർച്ചകൾ നടന്നിട്ടില്ലെന്ന മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ പ്രതികരണത്തിൽ മനോവിഷമമുണ്ടെന്ന് സുധാകരൻ പറഞ്ഞു. അദ്ദേഹം അങ്ങനെ പറയാൻ പാടില്ലായിരുന്നു. കഴിഞ്ഞ കാലങ്ങളിൽ ഗ്രൂപ്പുകാരെ മാത്രമാണ് പരിഗണിച്ചത്. അന്നൊക്കെ ആരോടാണ് ചർച്ച നടത്തിയതെന്നും സുധാകരൻ ചോദിച്ചു.

ഉമ്മൻചാണ്ടിയുമായി രണ്ട് തവണ ചർച്ച നടത്തിയിട്ടുണ്ട്. ഉമ്മൻചാണ്ടി താൽപര്യമുള്ളവരുടെ പേരും പറഞ്ഞു. അവർ പട്ടികയിലുമുണ്ട്. രമേശ് ചെന്നിത്തലയോടും ചർച്ച നടത്തിയിട്ടുണ്ട്. ഉമ്മൻചാണ്ടി എഴുതിയ ലിസ്റ്റ് തരാമെന്ന് പറഞ്ഞു. പിന്നീട് തന്നില്ലെന്നും ചർച്ച നടന്നില്ലെന്ന് പറയുന്നവർ അവരുടെ കാലത്ത് എത്ര ചർച്ചകൾ നടത്തിയെന്നും സുധാകരൻ ചോദിച്ചു.