ഡിസിസി പുനഃസംഘടനയിൽ അതൃപ്‌തി : കെ.പി.അനിൽ കുമാർ കോൺഗ്രസ് വിട്ടേക്കും

R
തിരുവനന്തപുരം;കോൺഗ്രസ് നേതാവ് കെ.പി.അനിൽ കുമാർ പാർട്ടി വിട്ടേക്കും. തിരുവനന്തപുരത്ത്‌ രാവിലെ 11ന്‌ വാർത്താസമ്മേളനം വിളിച്ച്‌ രാജി പ്രഖ്യാപിച്ചേക്കും . അച്ചടക്ക നടപടി പിൻവലിക്കാത്തതിലെ അതൃപ്‌തിയെ തുടർന്നാണ്‌ രാജി തീരുമാനം. കെപിസിസി സെക്രട്ടറിയും എഐസിസി അംഗവുമാണ്‌ അനിൽകുമാർ . 

ഡിസിസി പ്രസിഡന്റ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു പരസ്യപ്രസ്താവന നടത്തിയ അനിൽകുമാറിനെ സസ്പെൻഡ് ചെയ്തിരുന്നു. ഇതിനുശേഷവും അദ്ദേഹം പരസ്യപ്രസ്താവന നടത്തി. അനിൽകുമാറിന്റെ വിശദീകരണം നേതൃത്വത്തിനു തൃപ്തികരമായിരുന്നില്ല.അതിനാൽ കടുത്ത നടപടി ഉണ്ടായേക്കുമെന്നു റിപ്പോർട്ടു പുറത്തുവന്നതിനു പിന്നാലെയാണ് അനിൽകുമാർ പാർട്ടിവിടാൻ തീരുമാനിച്ചതെന്നാണ് വിവരം.