കോണ്‍ഗ്രസ് ജൂൺ അഞ്ചിന് എ.ഐ ക്യാമറകൾ മറച്ച് സമരം നടത്തും

google news
AI camera runs on solar power; Very easy to replace
 

തൃ​ശൂ​ര്‍: എ.ഐ ക്യാമറകള്‍ക്കെതിരെ സമരവുമായി കോണ്‍ഗ്രസ്. ജൂൺ അഞ്ചിന് വെെകീട്ട് അഞ്ചിന് സംസ്ഥാന വ്യാപകമായി എ.ഐ ക്യാമറകൾ മറച്ച് സമരം നടത്തുമെന്ന് കെ പി സി സി പ്രസിഡന്റ് കെ.സുധാരന്‍ പറഞ്ഞു. പ്രഗത്ഭരായ അഭിഭാഷകരുടെ സഹായത്തോടെ നിയമ പോരാട്ടം നടത്തുമെന്നും കെ സുധാകരൻ വ്യക്തമാക്കി.

ന​ല്ല വ​ക്കീ​ല്‍​മാ​രു​ടെ പാ​ന​ലു​ണ്ടാ​ക്കി​യാ​കും നി​യ​മ​പോ​രാ​ട്ടം ന​ട​ത്തു​ക. 70 കോ​ടി​യ്ക്കു​ള്ളി​ല്‍ ന​ട​ക്കേ​ണ്ട പ​ദ്ധ​തി​യാ​ണ് 535 കോ​ടി രൂ​പ​യ്ക്ക് ക​രാ​റു​ണ്ടാ​ക്കി​യ​ത്. ഒ​രു ബ​ന്ധ​വു​മി​ല്ലാ​ത്ത ക​മ്പ​നി​ക്കാ​ണ് ക​രാ​ര്‍ ന​ല്‍​കി​യ​ത്.

പി​ണ​റാ​യി​ക്കെ​തി​രെ ഇ​ത്ര​യും വ​ലി​യ ആ​രോ​പ​ണം ഉ​ന്ന​യി​ച്ച് പ്ര​തി​പ​ക്ഷ നേ​താ​വ് അ​ട​ക്ക​മു​ള്ള നേ​താ​ക്ക​ന്‍​മാ​ര്‍ പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ തെ​ളി​വു​ക​ള്‍ നി​ര​ത്തി​പ്പ​റ​ഞ്ഞി​ട്ടും അ​ന്വേ​ഷി​ക്കാ​ന്‍ നി​ശ്ച​യി​ച്ച​ത് വ​കു​പ്പ് സെ​ക്ര​ട്ട​റി​യെ​യാ​ണ്.

കേ​സ് തെ​ളി​യാ​ക്കാ​നാ​ണോ അ​ന്വേ​ഷ​ണ​മെ​ന്ന് സ​ര്‍​ക്കാ​ര്‍ സ്വ​യം ആ​ലോ​ചി​ക്ക​ണം. വ​കു​പ്പ് സെ​ക്ര​ട്ട​റി അ​ന്വേ​ഷി​ച്ചാ​ല്‍ വ​സ്തു​ത പു​റ​ത്തു​വ​രു​മോ എ​ന്നും അ​ദ്ദേ​ഹം ചോ​ദി​ച്ചു. എ​ന്തു​കൊ​ണ്ട് ജ്യൂ​ഡി​ഷ​ല്‍ അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ക്കു​ന്നി​ല്ലെ​ന്നും സു​ധാ​ക​ര​ന്‍ കൂ​ട്ടി​ച്ചേ​ർ​ത്തു.

ട്രാഫിക് നിയമലംഘനങ്ങള്‍ക്ക് പിഴയീടാക്കാന്‍ സേഫ് കേരള പദ്ധതിയില്‍ സ്ഥാപിച്ച എ.ഐ. ക്യാമറയുടെ വിലയെത്രയെന്ന വിവരാവകാശ നിയമം വഴിയുള്ള ചോദ്യത്തിന് അത് വെളിപ്പെടുത്താനാവില്ലെന്ന കെല്‍ട്രോണിന്റെ മറുപടി അഴിമതി മൂടിവെക്കാനാണെന്ന് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. കെല്‍ട്രോണ്‍ എന്ന പൊതുമേഖലാ സ്ഥാപനത്തിന് യോജിക്കാത്ത മറുപടിയാണിത്. അവര്‍ അസംബന്ധമായ മറുപടിയാണ് നല്‍കിയത്. കെല്‍ട്രോണിന്റെ വിശ്വാസ്വത തന്നെ പൂര്‍ണ്ണമായും നഷ്ടപ്പെടുത്തുന്നതാണ് മറുപടിയെന്നും അദ്ദേഹം ആരോപിച്ചു.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

Tags