കോണ്‍ഗ്രസിന്റേത് ജനപിന്തുണയില്ലാത്ത സമരം, വാഹനത്തിന് മുന്നിലേക്ക് ചാടി അപകടമുണ്ടാക്കാന്‍ ശ്രമിക്കുന്നു; മുഖ്യമന്ത്രി
Mon, 27 Feb 2023

തിരുവനന്തപുരം: സംസ്ഥാനത്ത് ഉടനീളം കോണ്‍ഗ്രസ് സംഘടിപ്പിക്കുന്ന സമരങ്ങള്‍ ആസൂത്രിതമാണെന്നും ജനപിന്തുണയില്ലാത്ത സമരമാണ് കേരളത്തില്‍ നടക്കുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. ഓടുന്ന വാഹനത്തിന് മുന്നിലേക്ക് എടുത്ത് ചാടി അപകടമുണ്ടാക്കാന്‍ ശ്രമം നടക്കുന്നതായും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
ഇന്ധന സെസിനെ ന്യായീകരിച്ചും മുഖ്യമന്ത്രി നിയമസഭയില്‍ സംസാരിച്ചു. രണ്ട് രൂപ ഇന്ധന സെസ് കാരണം കാട്ടിയാണ് കേരളത്തില്‍ യുഡിഎഫ്, ബിജെപി സമരങ്ങള്‍ നടത്തുന്നതെന്നും കേന്ദ്രസര്‍ക്കാര്‍ 13 തവണ നികുതിയും സെസും കൂട്ടിയെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇപ്പോള്‍ പ്രതിഷേധിക്കുന്നവര്‍ ഇതിനെതിരെ ഒന്നും ചെയ്തില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. അതേസമയം, തനിക്ക് കറുപ്പിനോട് വിരോധമില്ലെന്നും കുറച്ച് മാധ്യമങ്ങള്‍ക്ക് സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്തണം. അതിന് വേണ്ടി കെട്ടിചമയ്ക്കുന്നതാണ് കറുപ്പ് വിരോധമെന്നും മുഖ്യമന്ത്രി സഭയില്‍ പറഞ്ഞു.