വെങ്ങളം-രാമനാട്ടുകര ബൈപ്പാസ് നിര്‍മാണം ആഗസ്തില്‍ ആരംഭിക്കും; എം.കെ രാഘവന്‍

 fd

കോഴിക്കോട്: വെങ്ങളം-രാമനാട്ടുകര ബൈപ്പാസ് നിർമാണം ആഗസ്തിൽ ആരംഭിക്കുമെന്ന് എം.കെ രാഘവൻ എം.പി.  നിർമാണം ആഗസ്തിൽ ആരംഭിച്ച് 2023 ആഗസ്തില്‍  പൂർത്തികരിക്കാനാണ് ലക്ഷ്യമിടുന്നത്.ഇതിനായി ജൂലൈ മാസം തന്നെ മണ്ണ് പരിശോധന, യൂട്ടിലിറ്റി ഷിഫ്റ്റിംഗ് തുടങ്ങിയവയ്ക്ക് വേണ്ടിയുള്ള പ്രവർത്തനം ആരംഭിക്കും.

കോഴിക്കോട് നഗരത്തെ കടന്ന് പോവുന്ന ബൈപ്പാസിന് നാല് അടിപ്പാടതകളും, രണ്ട് ഓവർ പാസുകളും, ഒരു ഫൂട്ട് ഓവർ ബ്രിഡ്ജുകളും, ഏഴ് ഫ്ളൈ ഓവറുകളും ഉൾപ്പെട്ടതാണ്. ഇതുമായി ബന്ധപ്പെട്ട് പ്രവൃത്തി ഏറ്റെടുത്ത വെൽപ്സൺ എന്റർപ്രൈസസസ് കമ്പനിയുടെ ഹൈവേ വിഭാഗം അധികൃതരുമായി നിർമാണ പ്രവർത്തനങ്ങൾ സംബന്ധിച്ച് ചർച്ച നടത്തിയതായി എം.പി അറിയിച്ചു.