ഭ​ക്ഷ്യ​വി​ഷ​ബാ​ധ​യേ​റ്റ് നേ​ഴ്സ് മ​രി​ച്ച സം​ഭ​വം; പാ​ച​ക​ക്കാ​ര​ൻ അ​റ​സ്റ്റി​ൽ

cook arrested in relation with food poisoning death
 

കോ​ട്ട​യം: സം​ക്രാ​ന്തിയിലെ പാ​ർ​ക്ക് ഹോ​ട്ട​ലി​ൽ(​മ​ല​പ്പു​റം കു​ഴി​മ​ന്തി) നി​ന്ന് ഭ​ക്ഷ്യ​വി​ഷ​ബാ​ധ​യേ​റ്റ് ര​ശ്മി രാ​ജ് എ​ന്ന നേ​ഴ്സ് മ​രി​ച്ച സം​ഭ​വ​ത്തി​ൽ ഭ​ക്ഷ​ണ​ശാ​ല​യി​ലെ മു​ഖ്യ​പാ​ച​ക​ക്കാ​ര​ൻ അ​റ​സ്റ്റി​ൽ. മ​ല​പ്പു​റം സ്വ​ദേ​ശി മു​ഹ​മ്മ​ദ് സി​റാ​ജൂ​ദീ​ൻ ആ​ണ് പി​ടി​യി​ലാ​യ​ത്. ഇ​യാ​ൾ​ക്കെ​തി​രെ ന​ര​ഹ​ത്യാ​ക്കു​റ്റം ചുമത്തിയി​ട്ടുണ്ട്.

2022 ഡി​സം​ബ​ർ 29-നാ​ണ് ര​ശ്മി രാ​ജി​ന് ഭ​ക്ഷ്യ​വി​ഷ​ബാ​ധ​യേ​ൽ​ക്കു​ന്ന​ത്. ബ​ന്ധു​ക്ക​ൾ ചേ​ർ​ന്ന് ഇ​വ​രെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​രു​ന്നി​ല്ല.

തുടര്‍ന്ന് ഗാന്ധിനഗര്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു അന്വേഷണം നടത്തുന്നതിനിടയില്‍ ഹോട്ടലിലെ ചീഫ് കുക്ക് ആയ സിറാജുദ്ദീന്‍ ഒളിവില്‍ പോവുകയായിരുന്നു. ജില്ലാ പോലീസ് മേധാവി കെ.കാര്‍ത്തിക്കിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം രൂപീകരിക്കുകയും ഇയാള്‍ക്ക് വേണ്ടി തിരച്ചില്‍ ശക്തമാക്കുകയും ചെയ്തിന് ശേഷം ഇയാളെ മലപ്പുറം ജില്ലയിലെ കാടാമ്പുഴയില്‍ നിന്നും പിടികൂടുകയായിരുന്നു. 

പ്രതിയെ കോടതിയില്‍ ഹാജരാക്കി. ഇതുമായി ബന്ധപ്പെട്ട് കൂടുതല്‍ അന്വേഷണം നടത്തിവരികയാണെന്നും പൊലീസ് പറഞ്ഞു.