ആ​കാ​ശ് തി​ല്ല​ങ്കേ​രി​ക്ക് കോ​ട​തി നോ​ട്ടീ​സ്; നടപടി ജാമ്യം റദ്ദാക്കണമെന്ന ഹർജിയിൽ

akash thillangiri
 

കണ്ണൂർ: ഷു​ഹൈ​ബ് വ​ധ​ക്കേ​സി​ലെ ഒ​ന്നാം പ്ര​തി​യാ​യ ആ​കാ​ശ് തി​ല്ല​ങ്കേ​രി​ക്ക് കോ​ട​തി നോ​ട്ടീ​സ്. മാ​ർ​ച്ച് ഒ​ന്നി​ന് കോ​ട​തി​യി​ൽ നേ​രി​ട്ട് ഹാ​ജ​രാക​ണമെന്ന് ആ​വ​ശ്യ​പ്പെ​ട്ടാ​ണ് ആ​കാ​ശി​ന് ത​ല​ശേ​രി സെ​ഷ​ൻ​സ് കോ​ട​തി നോ​ട്ടീ​സ് അ​യ​ച്ചി​രി​ക്കു​ന്ന​ത്.

ആ​കാ​ശ് ജാ​മ്യ വ്യ​വ​സ്ഥ​ക​ൾ ലം​ഘി​ച്ച​താ​യി കാ​ണി​ച്ച് മ​ട്ട​ന്നൂ​ർ പോ​ലീ​സ് ന​ൽ​കി​യ ഹ​ർ​ജി​യി​ലാ​ണ് ന​ട​പ​ടി. പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ അ​ഡ്വ.​കെ.​അ​ജി​ത്ത് കു​മാ​ർ മു​ഖേ​ന​യാ​യി​രു​ന്നു പോ​ലീ​സ് നീ​ക്കം.

ക്വട്ടേഷൻ തലവൻ ആകാശ് തില്ലങ്കേരിയുടെ ജാമ്യം റദ്ദാക്കാനായി ഇന്നലെയാണ് പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. കെ.അജിത്ത് കുമാർ മുഖേന പൊലീസ് തലശ്ശേരി സെഷൻസ് കോടതിയിൽ ഹർജി നൽകിയത്. ആകാശ് തില്ലങ്കേരി ജാമ്യ വ്യവസ്ഥകൾ ലംഘിച്ചതായിട്ടാണ് പൊലീസിന്‍റെ റിപ്പോർട്ട്. 2018 ഫെബ്രുവരി 12നാണ് രാഷ്ട്രീയ സംഘർഷങ്ങളുടെ തുടർച്ചയായുണ്ടായ ആക്രമണത്തിൽ ഷുഹൈബ് കൊല്ലപ്പെട്ടത്. അർദ്ധരാത്രി കണ്ണൂർ തെരൂരിലെ തട്ടുകടയിൽ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെയാണ് ഷുഹൈബിനെ അക്രമിസംഘം വെട്ടിക്കൊന്നത്. 
 

ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷമായിരുന്നു ആക്രമണം. ഷുഹൈബിനെയും കൂടെയുള്ളവരെയും ആശുപത്രിയിലെത്തിക്കുന്നതും ആക്രമികൾ വൈകിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജിലെത്തിക്കുന്നതിന് മുൻപ് രക്തം വാർന്നായിരുന്നു ഷുഹൈബിന്‍റെ മരണം. കേസിൽ പ്രതികളായ ആകാശ് തില്ലങ്കേരിയെയും ദീപ് ചന്ദിനെയും പിന്നീട് സിപിഎമ്മിൽ നിന്നും പുറത്താക്കിയിരുന്നു. കേസില്‍ കൊലപാതകം, ഗൂഢാലോചന എന്നിങ്ങനെ രണ്ട് കുറ്റപത്രങ്ങളാണുള്ളത്.