സംസ്ഥാനത്ത് കോവിഡ് വാക്‌സിനേഷന്‍ ഒരു കോടി ഡോസ് കടന്നു

vaccine

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഒ​രു കോ​ടി​യും ക​ട​ന്ന് കോവിഡ് വാ​ക്സി​നേ​ഷ​ൻ. വെ​ള്ളി​യാ​ഴ്ച വ​രെ 1,00,13186 ഡോ​സ് വാ​ക്സി​നാ​ണ് ന​ൽ​കി​യി​രി​ക്കു​ന്ന​തെ​ന്ന് ആ​രോ​ഗ്യ മ​ന്ത്രി വീ​ണാ ജോ​ർ​ജ് അ​റി​യി​ച്ചു.

78,75,797 പേ​ർ​ക്ക് ഒ​ന്നാം ഡോ​സ് വാ​ക്സി​നും 21,37,389 പേ​ർ​ക്ക് ര​ണ്ടാം ഡോ​സ് വാ​ക്സി​നു​മാ​ണ് ന​ൽ​കി​യ​ത്. ഇ​ത്ര വേ​ഗ​ത്തി​ൽ ഈ​യൊ​രു ദൗ​ത്യ​ത്തി​ലെ​ത്താ​ൻ സ​ഹാ​യി​ച്ച​ത് സ​ർ​ക്കാ​രി​ന്‍റെ ഇ​ട​പെ​ട​ലും ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രു​ടെ ആ​ത്മാ​ർ​ത്ഥ പ​രി​ശ്ര​മ​വും കൊ​ണ്ടാ​ണെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു

രാ​ജ്യ​ത്തെ പ​ല സം​സ്ഥാ​ന​ങ്ങ​ളും വാ​ക്സി​ൻ പാ​ഴാ​ക്കി​യ​പ്പോ​ൾ കേ​ര​ളം ഒ​രു തു​ള്ളി പോ​ലും പാ​ഴാ​ക്കി​യി​ല്ല. ഇ​ത് ദേ​ശീ​യ ശ്ര​ദ്ധ​യും നേ​ടി​യി​രു​ന്നു. സ്തു​ത്യ​ർ​ഹ​മാ​യ സേ​വ​നം ന​ട​ത്തു​ന്ന വാ​ക്സി​നേ​ഷ​ൻ ടീം ​അം​ഗ​ങ്ങ​ളെ അ​ഭി​ന​ന്ദി​ക്കു​ന്ന​താ​യും മ​ന്ത്രി പ​റ​ഞ്ഞു.

18 വ​യ​സി​നും 44 വ​യ​സി​നും ഇ​ട​യ്ക്ക് പ്രാ​യ​മു​ള്ള 4,74,676 പേ​ർ​ക്ക് ഒ​ന്നാം ഡോ​സ് വാ​ക്സി​നും 50 പേ​ർ​ക്ക് ര​ണ്ടാം ഡോ​സ് വാ​ക്സി​നും ന​ൽ​കി. 45 വ​യ​സി​നും 60 വ​യ​സി​നും ഇ​ട​യ്ക്ക് പ്രാ​യ​മു​ള്ള 27,96,267 പേ​ർ​ക്ക് ഒ​ന്നാം ഡോ​സ് വാ​ക്സി​നും 1,97,052 പേ​ർ​ക്ക് ര​ണ്ടാം ഡോ​സ് വാ​ക്സി​നും 60 വ​യ​സി​ന് മു​ക​ളി​ലു​ള്ള 35,48,887 പേ​ർ​ക്ക് ഒ​ന്നാം ഡോ​സ് വാ​ക്സി​നും 11,38,062 പേ​ർ​ക്ക് ര​ണ്ടാം ഡോ​സ് വാ​ക്സി​നും ന​ൽ​കി.

5,20,788 ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ​ക്ക് ഒ​ന്നും 4,03,698 പേ​ർ​ക്ക് ര​ണ്ടും ഡോ​സ് വാ​ക്സി​നും 5,35,179 കോ​വി​ഡ് മു​ന്ന​ണി പോ​രാ​ളി​ക​ൾ​ക്ക് ഒ​ന്നും 3,98,527 പേ​ർ​ക്ക് ര​ണ്ടും ഡോ​സ് വാ​ക്സി​നും ന​ൽ​കി​യി​ട്ടു​ണ്ട്.

സം​സ്ഥാ​ന​ത്ത് ആ​കെ 1,04,13,620 ഡോ​സ് വാ​ക്സി​നാ​ണ് ല​ഭ്യ​മാ​യ​ത്. അ​തി​ൽ 7,46,710 ഡോ​സ് കോ​വി​ഷീ​ൽ​ഡ് വാ​ക്സി​നും 1,37,580 ഡോ​സ് കോ​വാ​ക്സി​നും ഉ​ൾ​പ്പെ​ടെ ആ​കെ 8,84,290 ഡോ​സ് വാ​ക്സി​നാ​ണ് സം​സ്ഥാ​നം വാ​ങ്ങി​യ​ത്. 86,84,680 ഡോ​സ് കോ​വി​ഷീ​ൽ​ഡ് വാ​ക്സി​നും 8,44,650 ഡോ​സ് കോ​വാ​ക്സി​നും ഉ​ൾ​പ്പെ​ടെ ആ​കെ 95,29,330 ഡോ​സ് വാ​ക്സി​ൻ കേ​ന്ദ്രം ന​ൽ​കി.

തി​രു​വ​ന​ന്ത​പു​രം, എ​റ​ണാ​കു​ളം, കോ​ഴി​ക്കോ​ട് റീ​ജി​യ​ണ​ൽ വാ​ക്സി​ൻ സ്റ്റോ​റി​ലാ​ണ് വാ​ക്സി​ൻ ആ​ദ്യം എ​ത്തി​ക്കു​ന്ന​ത്. ഇ​വി​ടെ നി​ന്നും ജി​ല്ല​ക​ളി​ലെ വാ​ക്സി​ൻ സ്റ്റോ​റേ​ജി​ലേ​ക്ക് ന​ൽ​കു​ന്നു. ജി​ല്ല​ക​ളി​ലെ ജ​ന​സം​ഖ്യ, വാ​ക്സി​ന്‍റെ ജി​ല്ല​ക​ളി​ലെ ഉ​പ​യോ​ഗം, ജി​ല്ല​ക​ളി​ൽ ഉ​ള്ള വാ​ക്സി​ൻ സ്റ്റോ​ക്ക് എ​ന്നി​വ​യെ അ​ടി​സ്ഥാ​ന​മാ​ക്കി​യാ​ണ് വാ​ക്സി​ൻ വി​ത​ര​ണം ചെ​യ്യു​ന്ന​ത്.

വിദേശ രാജ്യങ്ങളില്‍ പോകുന്നവര്‍ക്ക് കോവിഷീല്‍ഡ് രണ്ടാം ഡോസ് വാക്സീന്‍ 4 മുതല്‍ 6 ആഴ്ചയ്ക്കുള്ളില്‍ നല്‍കാനും പ്രത്യേക വാക്സീനേഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കാനും തീരുമാനിച്ചു. 40 വയസിന് മുകളില്‍ പ്രായമുള്ള എല്ലാവര്‍ക്കും വാക്സീന്‍ നല്‍കാന്‍ കഴിഞ്ഞ ദിവസം തിരുമാനിച്ചു. കൂടുതല്‍ വാക്സീന്‍ ലഭ്യമാകുന്ന മുറയ്ക്ക് മറ്റ് പ്രായക്കാരെയും പരിഗണിക്കുന്നതാണെന്നും മന്ത്രി വ്യക്തമാക്കി.