കോ​വി​ഷീ​ൽ​ഡ്: ഇ​ട​വേ​ള കു​റ​യ്ക്കാ​നു​ള്ള നി​ർ​ദേ​ശ​ത്തി​ൽ പൂർണ്ണ യോജിപ്പെന്ന് മുഖ്യമന്ത്രി

covishield
 

തി​രു​വ​ന​ന്ത​പു​രം: കോ​വി​ഷീ​ൽ​ഡ് ര​ണ്ടാം ഡോ​സ് വാ​ക്സി​ൻ നാ​ലാ​ഴ്ച​ക​ൾ​ക്കു ശേ​ഷം വാ​ങ്ങാ​വു​ന്ന​താ​ണെ​ന്ന ഹൈ​ക്കോ​ട​തി വി​ധി​യി​ൽ സം​സ്ഥാ​ന സ​ർ​ക്കാ​രി​നു പൂ​ർ​ണ യോ​ജി​പ്പാ​ണെ​ന്നു മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. ഇ​ക്കാ​ര്യ​ത്തി​ൽ അ​ന്തി​മ തീ​രു​മാ​ന​മെ​ടു​ക്കേ​ണ്ട​ത് കേ​ന്ദ്ര സ​ർ​ക്കാ​രാ​ണ്. ഇ​ക്കാ​ര്യം പ്രാ​വ​ർ​ത്തി​ക​മാ​ക്കാ​ൻ ചീ​ഫ് സെ​ക്ര​ട്ട​റി​യും ആ​രോ​ഗ്യ സെ​ക്ര​ട്ട​റി​യും കേ​ന്ദ്ര സ​ർ​ക്കാ​രു​മാ​യി ബ​ന്ധ​പ്പെ​ടും.

മൈ​ക്രോ ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണു​ക​ളും ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണു​ക​ളും കോ​വി​ഡ് ജാ​ഗ്ര​താ പോ​ർ​ട്ട​ലി​ലും ജി​ല്ലാ വെ​ബ് സൈ​റ്റു​ക​ളി​ലും കൃ​ത്യ​മാ​യി പു​തു​ക്കാ​തെ പോ​കു​ന്ന​ത് ശ്ര​ദ്ധ​യി​ൽ പെ​ട്ടി​ട്ടു​ണ്ട്. ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വ​ര​ങ്ങ​ൾ എ​ല്ലാ ബു​ധ​നാ​ഴ്ച​യും മൈ​ക്രോ ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വ​ര​ങ്ങ​ൾ എ​ല്ലാ ദി​വ​സ​വും പു​തു​ക്ക​ണ​മെ​ന്ന ക​ർ​ശ​ന നി​ർ​ദേ​ശം ന​ൽ​കും.

ഇ​ക്കാ​ര്യം നി​ർ​വ​ഹി​ക്കു​ന്ന​തി​നാ​യി ഓ​രോ കേ​ന്ദ്ര​ത്തി​നും ഐ​ടി മി​ഷ​നി​ൽ നി​ന്നും ഐ​ടി വി​ദ​ഗ്ധ​നെ താ​ൽ​ക്കാ​ലി​ക​മാ​യി നി​യ​മി​ക്കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി അ​റി​യി​ച്ചു.

അതേസമയം സംസ്ഥാനത്ത് ഒന്നും രണ്ടും ഉൾപ്പെടെ ആകെ വാക്സിനേഷൻ മൂന്ന് കോടി കടന്നു. ഇതുവരെ 3,01,00,716 ഡോസ് വാക്സിനാണ് നൽകിയത്. സംസ്ഥാനത്ത് വാക്സിനേഷൻ ദേശീയ ശരാശരിയേക്കാളും കൂടുതലാണെന്ന് മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

വാക്സിൻ ക്ഷാമം കാരണം കഴിഞ്ഞ ദിവസങ്ങളിൽ വാക്സിനേഷനിൽ തടസം നേരിട്ടു. ഇന്നലെ സംസ്ഥാനത്ത് 10 ലക്ഷം ഡോസ് വാക്സിൻ എത്തി. ഇതോടെ വാക്സിനേഷൻ കാര്യക്ഷമമായി നടന്നു വരുന്നു. വാക്സിൻ തീരുന്ന മുറയ്ക്ക് വാക്സിൻ ലഭ്യമാക്കുന്ന നിലപാടാണ് കേന്ദ്ര സർക്കാർ സ്വീകരിച്ചു വരുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. 

അതേസസമയം കോവാക്സിനും കോവിഷീൽഡും മികച്ച ഫലം തരുന്നവയാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.